ഹോർമുസ് കടലിടുക്കിലെ ഒമാൻ ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ സൈന്യം റേഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചു. കുവൈറ്റിൽ നിന്നും 20 ലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി വരികയായിരുന്ന കപ്പലാണ് ഇറാന്റെ റവല്യൂഷണറി ഗാർഡ്സിന്റെ കൽപ്പനയെത്തുടർന്ന് യു-ടേൺ എടുത്ത് മടങ്ങിയത്.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ കുടുങ്ങിയ കപ്പലുകളെ മാറ്റാനായി ഒമാനും യു എസും ചേർന്ന് രൂപീകരിച്ച താൽക്കാലിക പാതയാണ് ഒമാൻ ഇടനാഴി. എന്നാൽ, യുഎസ് മേൽനോട്ടത്തിലുള്ള ഈ പാതയെ അംഗീകരിക്കില്ലെന്നും തങ്ങൾ നിശ്ചയിച്ച പാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നുമാണ് ഇറാന്റെ നിലപാട്.
കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
Face Book Page
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039









