60 ദിവസ കരാർ നിലവിൽ വന്ന ശേഷമുള്ള ആദ്യ സംഘർഷമാണിത്. സിംഗപ്പൂർ പതാകയുള്ള കപ്പലിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് അമേരിക്കയുടെ ബോംബാക്രമണം. രാജ്യാന്തര കപ്പൽ ഗതാഗതത്തെ ഇറാന്റെ അപകടകരമായ പെരുമാറ്റം തടസ്സപ്പെടുത്തുകയാണെന്നും, ഇതിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് അമേരിക്കയുടേതെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഇറാൻ എന്തുകൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന ചോദ്യത്തിന് അവർ കുറച്ച് വ്യത്യസ്തമായ സ്വഭാവക്കാരാണ് എന്ന് മാത്രമാണ് ട്രംപ് പറഞ്ഞത്..
ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന കപ്പലിനുനേരെയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തു. ഇതിൽ ഒരു ഡ്രോൺ കപ്പലിൽ പതിച്ചു. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിനുനേരെ ആക്രമണം. ഇറാനും യുഎസും ഇടക്കാല സമാധാനക്കരാറിൽ ഒപ്പുവച്ചതിനുശേഷം ആദ്യമായാണ് ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെ ആക്രമണമുണ്ടാകുന്നത്.
ഹോർമുസ് കടലിടുക്കു വഴിയുള്ള സുരക്ഷിതയാത്രയ്ക്കായി ഒമാൻ പ്രഖ്യാപിച്ച പുതിയ കപ്പൽപാത അംഗീകരിക്കില്ലെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് സേന വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







