Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

തിരക്കഥാ ചക്രവർത്തി’ വിട പറഞ്ഞു ‘കെ. ഭാഗ്യരാജിന് പ്രണാമം

തെന്നിന്ത്യൻ സിനിമയിലെ പ്രിയ സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് -72 അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തനതായ ഹാസ്യ-വൈകാരിക ശൈലിയിലൂടെ തമിഴ് സിനിമയെ ജനകീയമാക്കിയ അദ്ദേഹം ‘തിരക്കഥാ ചക്രവർത്തി’ എന്നാണ് അറിയപ്പെട്ടിരുന്നത്.പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി ചലച്ചിത്ര രംഗത്തെത്തിയ ഭാഗ്യരാജ്, പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും വലിയ വിജയചിത്രങ്ങളുടെ അമരക്കാരനായി മാറി.‘മുന്താണൈ മുടിച്ച്‘ ‘തൂറൽ നിന്നു പോച്ചു‘ ‘ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്‘ ‘അന്ത ഏഴു നാട്കൾ‘

തുടങ്ങിയവ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചിത്രങ്ങളാണ്. സാധാരണക്കാരായ മനുഷ്യരുടെ കൊച്ചു കൊച്ചു ജീവിതകഥകൾ ലളിതമായി ദൃശ്യവൽക്കരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ വൈഭവം.

Advertisement

അദ്ദേഹത്തിന്റെ പല സൂപ്പർഹിറ്റ് സിനിമകളും മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വലിയ വിജയം നേടുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, നടൻ, കഥാകൃത്ത്, സംഗീതസംവിധായകൻ എന്നീ നിലകളിൽ തെന്നിന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. പ്രശസ്ത നടി പൂർണിമ ജയറാം ആണ്  ഭാര്യ. നടൻ ശന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവർ മക്കളാണ്. പ്രിയ കലാകാരന് ജനശ്ശബ്ദം ന്യൂസിൻ്റെ ആദരാഞ്ജലികൾ.

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വായിക്കാൻ👇

https://www.youtube.com/@JanaShabdamNews

website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews  #janashabdham #trending #awards #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement