സ്വന്തം കയ്യിലൊരു പാസ്പോർട്ട് ഉണ്ടെങ്കിൽ വല്ലാത്തൊരു ധൈര്യമാണ് നമുക്ക്. അങ്ങ് അമേരിക്ക വരെ പോയി വരാമെന്നത് മാത്രമല്ല, ‘ഞാനൊരു ഒന്നാന്തരം ഇന്ത്യൻ പൗരനാണ്’ എന്ന് നെഞ്ചുവിരിച്ച് പറയാൻ ഇതിലും വലിയ എന്ത് രേഖ വേണം എന്നായിരുന്നു ഇതുവരെയുള്ള നമ്മുടെയൊക്കെ ഭാവം. എന്നാൽ ആ ധൈര്യത്തിന്മേൽ ഇപ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒരു ‘കത്രിക’ വെച്ചിരിക്കുകയാണ്.നിലവിൽ “പാസ്പോർട്ട് വെറും ഒരു യാത്രാ രേഖ മാത്രമാണ് സുഹൃത്തുക്കളെ, അതൊരിക്കലും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ല!”—കഴിഞ്ഞ പാസ്പോർട്ട് സേവാ ദിനത്തിൽ പുറത്തുവന്ന ഈ ഒരൊറ്റ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുന്നത്.
അപ്പോൾ പിന്നെÂപാസ്പോർട്ട്Âകൊണ്ട്Âഎന്താണ്Âകാര്യം?ലളിതമായി പറഞ്ഞാൽ, നിങ്ങൾ ഒരു വിദേശരാജ്യത്ത് ചെന്നിറങ്ങുമ്പോൾ അവിടെയുള്ള അധികാരികൾക്ക് നിങ്ങളെ തിരിച്ചറിയാനും, നിങ്ങൾക്ക് സുരക്ഷയൊരുക്കാനുമുള്ള ഒരു ‘ഇന്റർനാഷണൽ ഐഡന്റിറ്റി കാർഡ്’ മാത്രമാണിത്. ഇതിന്റെ അടിസ്ഥാനം 1967-ലെ പാസ്പോർട്ട് നിയമമാണ്.
എന്നാൽÂട്വിസ്റ്റ്Âഇവിടെയാണ്!ഈ നിയമത്തിലെ ’20-ാം വകുപ്പ്’ പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്കും ഇന്ത്യയ്ക്ക് പാസ്പോർട്ട് നൽകാൻ അധികാരമുണ്ട്. അതുകൊണ്ട് തന്നെയാണ് നിയമപരമായി ഇതിനെ ഒരു ‘അന്തിമ പൗരത്വ രേഖ’യായി കണക്കാക്കാൻ കഴിയില്ലെന്ന് സർക്കാർ ഊന്നി പറയുന്നത്. മാത്രമല്ല, നമ്മൾ വലിയ വിലകൊടുത്ത് വാങ്ങുന്ന ഈ പാസ്പോർട്ട് യഥാർത്ഥത്തിൽ നമ്മുടെ സ്വന്തമല്ല, അത് ഇന്ത്യാ സർക്കാരിന്റെ സ്വത്താണ്! തെറ്റായ വിവരങ്ങൾ നൽകിയാണ് ഇത് ഒപ്പിച്ചതെന്ന് കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും സർക്കാർ ഇത് റദ്ദാക്കുകയും ചെയ്യും.
“ലോകത്ത് മറ്റെല്ലാ രാജ്യങ്ങളിലും പാസ്പോർട്ട് പൗരത്വ രേഖയാണല്ലോ” എന്ന് കരുതി വിഷമിക്കാൻ വരട്ടെ.ചില രാജ്യങ്ങളിൽÂഇതിലുംÂകഷ്ടമാണ് കാര്യം എന്ന വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.അമേരിക്കയിലും യുകെയിലും കാനഡയിലുമൊക്കെ ഏതാണ്ട് ഇതേ നിയമം തന്നെയാണ്. അവിടെയൊക്കെ തർക്കമുണ്ടായാൽ പാസ്പോർട്ട് മാത്രം കാണിച്ച് പൗരത്വം സ്ഥാപിക്കാൻ കഴിയില്ല. അതിന് ഒന്നുകിൽ ജനന സർട്ടിഫിക്കറ്റ് വേണം, അല്ലെങ്കിൽ സർക്കാർ പ്രത്യേകം നൽകുന്ന പൗരത്വ സർട്ടിഫിക്കറ്റ് തന്നെ വേണം.

പാസ്പോർട്ട് പൗരത്വത്തിന്റെ ശക്തമായ തെളിവായി സ്വീകരിക്കുന്ന രാജ്യങ്ങളും ഉണ്ട്.ചില രാജ്യങ്ങളിൽ ദൈനംദിന ഭരണപരമായ ആവശ്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കും പാസ്പോർട്ട് കാണിച്ചാൽ അത് പൗരത്വത്തിന്റെ തെളിവായി മിക്കപ്പോഴും അധികാരികൾ നേരിട്ട് അംഗീകരിക്കും. തർക്കങ്ങളില്ലാത്ത പക്ഷം മറ്റ് രേഖകൾ ചോദിക്കാറില്ല. അയർലൻഡ്,Âഇറ്റലി,Âസൈപ്രസ് തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഓസ്ട്രേലിയ,Âന്യൂസിലാൻഡ് രാജ്യങ്ങളിലും സാധാരണ സർക്കാർ ആവശ്യങ്ങൾക്ക് പാസ്പോർട്ട് പൗരത്വത്തിന്റെ മതിയായ തെളിവായി സ്വീകരിക്കാറുണ്ട്.അപ്പോൾ ഇന്ത്യയിലെÂആധാർ?Âവോട്ടർÂഐഡി? രേഖകളുടെ കാര്യമോ?അവിടെയും പണി പാളും! കേന്ദ്ര സർക്കാരിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവ് പ്രകാരം ആധാർ കാർഡ് എന്നത് ഇന്ത്യയിൽ താമസിക്കുന്നവർക്കുള്ള ഒരു ബയോമെട്രിക് തിരിച്ചറിയൽ രേഖ മാത്രമാണ്. വോട്ടർ ഐഡിയാകട്ടെ വോട്ട് ചെയ്യാനുള്ള വിലാസ രേഖയും. ഇവയൊന്നും പൗരത്വത്തിന്റെ ‘അവസാന വാക്ക്’ അല്ല. നിയമപരമായ എന്തെങ്കിലും തർക്കമുണ്ടായാൽ പൗരത്വം തെളിയിക്കാൻ നിങ്ങളുടെ ജനന സർട്ടിഫിക്കറ്റോ, മാതാപിതാക്കളുടെ പഴയകാല രേഖകളോ ഒക്കെത്തന്നെ വേണം. അതുകൊണ്ട് പാസ്പോർട്ട് പോക്കറ്റിലിട്ട് അന്തസ്സായി വിമാനം കയറിക്കോളൂ, പക്ഷേ അത് കാണിച്ച് പൗരത്വത്തിന്റെ പേരിൽ ഇനി തർക്കിക്കാൻ പോകരുതെന്ന് മാത്രം!

ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







