തുര്‍ക്കിക്ക് എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ കൈമാറുന്നത് പശ്ചിമേഷ്യയിലെ സുരക്ഷയെ ബാധിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശങ്കപ്പെട്ടിരുന്നു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പലതവണ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും തുർക്കി ഒരു സൗഹൃദ രാജ്യമല്ലെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിൻ്റെ ഇസ്രായേൽ സന്ദർശനം റദ്ദാക്കി. ഇറാനുമായുള്ള പുതിയ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഹെഗ്സെത്തിന്റെ സന്ദർശനം പെട്ടെന്ന് റദ്ദാക്കിയതെന്ന്
ഇസ്രായേലി മാധ്യമം ചാനൽ 12 ആണ് വാർത്ത പുറത്തുവിട്ടത്. പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇസ്രായേൽ സന്ദർശനമായിരുന്നു ഇത്. തുർക്കിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ഇസ്രായേലിനുള്ള ആശങ്കകൾ പരിഹരിക്കുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇറാൻ കരാർ അവസാനിച്ചതായും തെഹ്റാനുമായുള്ള ചർച്ച പാഴ് വേലയാണെന്നും ട്രംപ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഈ നടപടി.
അതേസമയം നെതന്യാഹുവിന്റെ പ്രസ്താവനകൾക്കെതിരെ തുർക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തുർക്കിയുടെ പ്രതിരോധ ആവശ്യങ്ങളെ അട്ടിമറിക്കാനും മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള മനഃപൂർവമായ വ്യാജപ്രചാരണമാണ് നെതന്യാഹു നടത്തുന്നതെന്ന് തുർക്കി കുറ്റപ്പെടുത്തി.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#PeteHegseth #Israel #US #IranConflict #MiddleEastNews #F35Lightning #Netanyahu #Trump #Turkey #InternationalNews #BreakingNews Malayalam
#മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #ഇസ്രായേൽ #അമേരിക്ക #ഇറാൻ #തുർക്കി #പ്രതിരോധം
#USIsrael #DefenseSecretary #USForeignPolicy#F35Jet #F35Turkey #MilitaryUpdate #DefenseNews
#MiddleEastCrisis #Erdogan #BenjaminNetanyahu #Tehran
#JanaShabdamNews #JanaShabdam #MalayalamNews #KeralaNews #BreakingNewsMalayalam #NewsUpdates #KeralaNewsLive #LatestNewsKerala






