ആന്ധ്രയിൽ നിന്ന് കശാപ്പിനായി ചങ്ങനാശേരി കുരിശുംമൂട്ടിലെ ഇറച്ചിക്കടയിൽ എത്തിച്ച അഞ്ചു കാളകളിൽ ഒരു ‘കില്ലാഡി’ കാള കെട്ടുപൊട്ടിച്ച് ഓടി! ചൊവ്വാഴ്ച പുലർച്ചെ 1 മണിയോടെ തുടങ്ങിയ ഓട്ടം ചങ്ങനാശേരി, തെങ്ങണ, മാടപ്പള്ളി, പെരുമ്പനച്ചി വഴി തുടർന്നുകൊണ്ടേയിരുന്നു. പിന്നാലെ ഇറച്ചിക്കടക്കാരും കുരുക്കുകളുമായി ഓടിയെങ്കിലും കാളയാർക്കുംപിടി കൊടുത്തില്ല! വഴിയിൽ കണ്ടവർ “ഇതിപ്പോ എങ്ങോട്ടാ ഈ വെച്ചുപിടിക്കുന്നത്?” എന്ന് അത്ഭുതപ്പെട്ടു നിൽക്കെ, 6.5 മണിക്കൂർ കൊണ്ട് കാള ഓടിത്തീർത്തത് 50 കിലോമീറ്ററിലധികം ദൂരം! ഒടുവിൽ രാവിലെ 7.30-ഓടെ കണ്ണൻചിറ പള്ളിക്കു സമീപമുള്ള പുരയിടത്തിൽ വെച്ച് സംഗതി ശാന്തമായി. കശാപ്പുകാർ വരെ പരാജയപ്പെട്ടിടത്ത്, പത്രവിതരണവും ഓട്ടോ ഡ്രൈവിംഗും നടത്തുന്ന വിൻസ്മോൻ വർഗീസ് എന്ന നാട്ടുകാരൻ രംഗത്തിറങ്ങി ഒറ്റ കുരുക്കിൽ കാളയെ പിടിച്ചുകെട്ടി!
#Changanassery #RunawayBull #KeralaNews #TrendingKerala #ViralNewsMalayalam #KeralaInsta #KottayamNews #FunnyNews #ReelsKerala #MalayalamReels
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








