Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വിഴിഞ്ഞം തുറമുഖ ഓഹരി,കേരളം അറിയാതെ വിദേശിക്കു കൈമാറാൻ നീക്കം.

ലോകശ്രദ്ധയിലേയ്ക്കുയർന്ന അനന്ത വികസന സാധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം. ഈ രാജ്യാന്തര തുറമുഖത്ത് എംഎസ്‌സി കമ്പനി 13,000 കോടിയുടെ വിദേശനിക്ഷേപം നടത്തുന്നതിനാണ് അദാനി ഗ്രൂപ്പുമായി ധാരണയിലെത്തിയത്.ഈ വിവരം സംസ്ഥാന സർക്കാർ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണം നടത്തുന്ന അദാനി ഗ്രൂപ്പ് 2080 ൽ തുറമുഖത്തിൻ്റെ പൂർണ്ണ അധികാരം സംസ്ഥാനത്തിന് കൈമാറണ്ടതാണ്.വിദേശ കമ്പിനികൾ വാങ്ങുന്ന ഓഹരികൾ ഇതിന് തടസ്സമാകാൻ ഇടയുണ്ട്.

കരാറിലെ ക്ലോസ് അഞ്ച് പ്രകാരം സര്‍ക്കാരിന്റെ അംഗീകാരം ഇല്ലാതെ അവര്‍ക്ക് ഈ ഷെയര്‍ കൈമാറ്റം ചെയ്യാന്‍ പറ്റില്ല. സംസ്ഥാന സര്‍ക്കാരിന്റെയും ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെയും അനുമതി വേണം. അങ്ങനെ അനുമതി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 49 ശതമാനം ഓഹരിയാണ് എംഎസ്‌സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്  വാങ്ങുന്നത്. 

Advertisement

അതേസമയം, സംസ്ഥാന സര്‍ക്കാരിനെ അറിയിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഓഹരി കൈമാറ്റം സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെയാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് നിരവധി അനുമതികള്‍ ഇതിനായി ആവശ്യമുണ്ട്. അടുത്ത ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ച് അനുമതി തേടുക. തുടര്‍ന്ന് വിദേശനിക്ഷേപം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട വിവിധ ഏജന്‍സികളെ അറിയിച്ച് അനുമതി തേടും. ഇത്തരത്തില്‍ അംഗീകാരങ്ങള്‍ എല്ലാം ലഭിച്ച ശേഷം മാത്രമേ ഓഹരികൈമാറൂഎന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews  #janashabdham #trending #awards #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement