വികസനം മാത്രം പറയുന്നത് ഹിന്ദു സമൂഹത്തിൻ്റെ ഏകീകരണത്തിന് തടസ്സമാകും.
കൊച്ചിയിൽ ചേർന്ന ബി.ജെ.പി., ആർ.എസ്.എസ്., ഹിന്ദു ഐക്യവേദി, ബി.എം.എസ്. സംയുക്ത യോഗത്തിലാണ് ഈ ആവശ്യമുയർന്നത്. ശബരിമല സ്വർണക്കൊള്ള സി.ബി.ഐ. അന്വേഷിക്കണം, യുവതീപ്രവേശന വിവാദകാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളിൽ സമരം ചെയ്യാൻ യോഗം തീരുമാനിച്ചതായാണ് വിവരം. FCRI നിയന്ത്രണം അടക്കമുള്ള വിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ബലികഴിക്കരുത്. കേരളത്തിലെ പൊതുരാഷ്ട്രീയം ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്.
കേരളത്തിൽ രാഷ്ട്രീയാടിത്തറ വികസിപ്പിക്കുന്നതിന്, വികസന മുദ്രാവാക്യമുയർത്തണോ ഹിന്ദുത്വപാത സ്വീകരിക്കണോ എന്നതിനെച്ചൊല്ലി സമീപകാലത്തായി ബി.ജെ.പി.ക്കുള്ളിൽ തർക്കമുണ്ട്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റ് ആയപ്പോഴാണ് മധ്യവർഗ വോട്ടർമാരെ ആകർഷിക്കാൻ തീവ്രനിലപാടുകൾ മാറ്റിവെച്ച്, കേന്ദ്ര സർക്കാരിന്റെ വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടങ്ങിയത്. ഇതുവഴി ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാമെന്നായിരുന്നു വാദം.

ക്രൈസ്തവസഭകൾക്കുവേണ്ടിയുള്ള ഇടപെടലുകൾ, അടിസ്ഥാന ഹിന്ദു വോട്ട് നഷ്ടപ്പെടുത്തുമെന്നാണ് ഹിന്ദു ഐക്യവേദിയുടെയും മറ്റും നിലപാട്.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം ![]()
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ![]()
ഞങ്ങളുടെ വെബ് പേജ് കാണാം / website ![]()
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews#janashabdham#trending#awards#malayalamnews#malayalam
#growyourchannel#moresubscribers2026
#latestnews#keralanews#indianews
#pathanamthitta#malayalamchannel
#peoplenews#fastnews#newsanalysis
വാർത്തകൾ ഉടൻ ലഭിക്കാൻ വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis






