Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ആറന്മുള വള്ളസദ്യ ജൂലൈ 19 മുതൽ; പമ്പാതീരത്ത് ഭക്തിസാന്ദ്രമായ ഒരുക്കങ്ങൾ

ചരിത്രപ്രസിദ്ധമായ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യ വഴിപാടുകൾക്ക് ജൂലൈ 19-ന് തുടക്കമാകും. സെപ്റ്റംബർ 16 വരെ 72 നാൾ നീണ്ടുനിൽക്കുന്ന, ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ സദ്യകളിലൊന്നായ ആറന്മുള വള്ളസദ്യയ്ക്കായി പമ്പാതീരവും പള്ളിയോടക്കരകളും ഒരുങ്ങിക്കഴിഞ്ഞു.ലോകപ്രസിദ്ധമായ ആറന്മുളÂഉതൃട്ടാതിÂവള്ളംകളിÂഓഗസ്റ്റ് 30-നും, ജാതിമതഭേദമന്യേ പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രശസ്തമായ അഷ്ടമിരോഹിണിÂവള്ളസദ്യÂസെപ്റ്റംബർ 4-നും നടക്കും.Â

ഭഗവാന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കുമായാണ് അന്ന് വള്ളസദ്യ ഒരുക്കുന്നത്.ആറന്മുള വള്ളസദ്യയുടെ തുടക്കം നൂറ്റാണ്ടുകൾ പഴക്കമുള്ള ‘തിരുവോണത്തോണി‘ എന്ന ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.പണ്ട് ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മനയിലെ ഭട്ടതിരി പമ്പാനദിയിലൂടെ തോണിയിൽ യാത്ര തിരിക്കുമായിരുന്നു. ഒരിക്കൽ ഈ തിരുവോണത്തോണിയെ അക്രമികൾ തടയാൻ ശ്രമിച്ചപ്പോൾ, ചുറ്റുമുള്ള കരക്കാർ തങ്ങളുടെ ചുണ്ടൻ വള്ളങ്ങളിൽ എത്തി തോണിക്ക് കാവൽ നൽകി ആറന്മുളയിൽ സുരക്ഷിതമായി എത്തിച്ചു.ഈ സ്മരണ പുതുക്കാനും ഭഗവാന് കാവലായെത്തിയ പള്ളിയോടക്കരക്കാരെ ആദരിക്കാനുമായി കാട്ടൂർ ഭട്ടതിരി അവർക്ക് വലിയൊരു സദ്യ നൽകി. ഇതാണ് പിൽക്കാലത്ത് ആറന്മുള തിരുമുറ്റത്തെ പ്രസിദ്ധമായ ‘വള്ളസദ്യ’ വഴിപാടായി മാറിയത്.

Advertisement

കൂടുതൽ അറിയാൻ വീഡിയോ കാണുക…..

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews  #janashabdham #trending #awards #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement