ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യ, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ആഭ്യന്തര വിപണിയിലുണ്ടായ കടുത്ത ഇന്ധനക്ഷാമം പരിഹരിക്കാനാണ് റഷ്യയുടെ ഈ നീക്കം. റഷ്യയിൽ നിന്ന് വൻതോതിൽ വിലക്കുറവിൽ വാങ്ങുന്ന അസംസ്കൃത എണ്ണ ഇന്ത്യയിലെ റിഫൈനറികളിൽ ശുദ്ധീകരിച്ച് പെട്രോളാക്കി മാറ്റിയാണ് ഇന്ത്യ തിരികെ റഷ്യയിലേക്ക് കയറ്റി അയക്കുന്നത്. റഷ്യൻ റിഫൈനറികളുടെ അറ്റകുറ്റപ്പണികൾ വൈകുന്നതും പ്രതിസന്ധി കൂട്ടി. വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങി, അത് പെട്രോളാക്കി മാറ്റി ഉയർന്ന വിലയ്ക്ക് റഷ്യയ്ക്ക് തന്നെ തിരികെ നൽകാൻ സാധിക്കുന്നത് ഇന്ത്യക്ക് വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത്.
ഇന്ത്യ ഇതിനകം തന്നെ 60,000 മെട്രിക് ടൺ പെട്രോൾ റഷ്യയിലേക്ക് അയച്ചുകഴിഞ്ഞു. രണ്ട് കപ്പലുകളിലായാണ് ഇന്ധനം കൈമാറിയത്.

ഈ വാർത്തയെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണുക.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






