മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ വീണ്ടും പ്രഖ്യാപനം. കേരളത്തിന്റെ എതിർപ്പും സുരക്ഷാ ആശങ്കകളും നിലനിൽക്കെ വന്ന ഈ പ്രഖ്യാപനം, തമിഴ്നാട്ടിലെ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനും രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുമുള്ള ഒരു പൊളിറ്റിക്കൽÂസ്റ്റണ്ട് മാത്രമായാണ് വിലയിരുത്തപ്പെടുന്നത്.130 വർഷത്തിലേറെ പഴക്കമുള്ള ഡാമിന്റെ ജലനിരപ്പ് വീണ്ടും കൂട്ടിയാൽ അത് ഇടുക്കി, എറണാകുളം ഉൾപ്പെടെയുള്ള താഴെവരുന്ന ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാകുമെന്നുമാണ് കേരളത്തിന്റെ നിലപാട്. 2014-ലെ സുപ്രീം കോടതി വിധി പ്രകാരം, അണക്കെട്ട് ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ജലനിരപ്പ് 142 അടിയായും, തുടർന്ന് ആവശ്യമായ മറ്റു ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കിയ ശേഷം പരമാവധി സംഭരണ ശേഷിയായ 152Âഅടിയായും ഉയർത്താമെന്ന് പറഞ്ഞിരുന്നു. ഈ നിയമപരമായ പഴുതുകൾ ഉപയോഗിച്ചാണ് തമിഴ്നാട് നിരന്തരം സമ്മർദ്ദം ചെലുത്തുന്നത്.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Mullaperiyar #TamilNaduBudget #KeralaNews #MullaperiyarDam #PoliticalStunt #DamSafety #KeralaUpdates







