മ്യാൻമറിൽ നിന്ന് വൻതോതിൽ ആളുകളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ കടലിൽ മുങ്ങി അഞ്ഞൂറിലധികം റോഹിംഗ്യൻ അഭയാർഥികൾ മരണപ്പെട്ടതായി റിപ്പോർട്ട്. കടൽയാത്രയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത പ്രതികൂല കാലാവസ്ഥയെ അവഗണിച്ചായിരുന്നു ഇവരുടെ യാത്ര.

ജൂൺ അവസാന വാരമാണ് 250-ഓളം യാത്രക്കാരുമായി ആദ്യ ബോട്ട് പുറപ്പെടുന്നത്. എന്നാൽ യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ഈ ബോട്ടുമായുള്ള ആശയവിനിമയം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് 280-ഓളം യാത്രക്കാരുമായി പുറപ്പെട്ട രണ്ടാമത്തെ ബോട്ട് ജൂലൈ 8-ഓടെ മ്യാൻമറിലെ ഇരാവതി തീരത്തിനടുത്ത് വെച്ച് കടലിൽ മറിഞ്ഞതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.2017-ൽ മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്തുണ്ടായ വംശീയ അക്രമങ്ങളെ തുടർന്ന് ഏഴ് ലക്ഷത്തിലധികം റോഹിംഗ്യൻ ജനങ്ങളാണ് ജീവരക്ഷാർഥം ബംഗ്ലദേശിലേക്ക് പലായനം ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2025-ൽ മാത്രം തൊള്ളായിരത്തോളം അഭയാർഥികളെയാണ് ഇത്തരത്തിൽ കടലിൽ കാണാതാവുകയോ മരിക്കുകയോ ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച കുടിയേറ്റ പാതയായി ഈ സമുദ്രമേഖല മാറിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#MyanmarBoatTragedy #RohingyaCrisis #WorldNews #BreakingNews #HumanitarianCrisis #MyanmarNews #BoatAccident #UNHCR #KeralaNews #MalayalamNews #CurrentAffairs #TrendingNews #ReelsIndia #BreakingNewsMalayalam #MalayalamShorts #ReelsMalayalam #WorldNews #MalayalamReels #janashabdham #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #crimenews








