Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഖമേനിയുടെ സംസ്‌കാരച്ചടങ്ങിൽ വിതുമ്പി ഇറാൻ; കണ്ണീരണിയിച്ച് 14 മാസം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞു ശവപേടകം

യുദ്ധത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാരച്ചടങ്ങുകളിൽ നിന്നുള്ള അതിവൈകാരികമായ ദൃശ്യങ്ങൾ ലോകത്തെ കണ്ണീരിലാഴ്ത്തുന്നു. ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന വലിയ ശവപ്പെട്ടികൾക്കിടയിൽ, ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഒരു കുഞ്ഞു ശവപേടകം ചടങ്ങിൽ പങ്കെടുത്ത എല്ലാവരുടെയും നെഞ്ചുലക്കുകയാണ്. ഖമേനിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ സെഹ്‌റ മുഹമ്മദി ഗോൽപായേഗാനിയുടേതായിരുന്നു ആ കുഞ്ഞു ശരീരം.

കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ആക്രമണത്തിൽ ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ മൂത്ത മകൾ, മരുമകൻ, ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമേനിയുടെ ഭാര്യ എന്നിവരടക്കം കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വലിയ ശവപ്പെട്ടികൾക്കൊപ്പം വെച്ചിരുന്ന കുഞ്ഞിന്റെ പെട്ടിക്ക് മുന്നിൽ പ്രാർത്ഥിക്കവെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും സൈനിക മേധാവികളും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

വാർത്തകൾ ഉടൻ ലഭിക്കാൻ 

Advertisement

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews  #janashabdham #trending #awards #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement