പനി ബാധയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
ആറൻമുള പഞ്ചായത്തിലെ എഴിക്കാട് ഉന്നതിയിലെ 10 വയസ്സുകാരിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കിടങ്ങന്നൂർ സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

കാലവർഷാരംഭത്തിനു മുൻപു തന്നെ നടത്തണ്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ കാട്ടിയ കുറ്റകരമായ അനാസ്ഥയുടെ ഫലമാണിത്. വെള്ളത്തിലൂടെ പകരുന്ന രോഗമാണ് ഷിഗല്ല. മുൻ വർഷങ്ങളിൽ കിണറുകളിലെ ക്ലോറിനേഷൻ അടക്കം പൂർത്തിയാക്കിയാണ് മഴക്കാലത്തുണ്ടാകുന്ന പല പകർച്ചവ്യാധികളിൽ നിന്നും ജനങ്ങളെ രക്ഷിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിലെ ശുചീകരണ ജോലികൾ എഴീക്കാട് ഉന്നതിയിൽ നിന്നാണ് ആരംഭിച്ചിരുന്നത്.സംസ്ഥാനത്തെ ഏറ്റവും വലിയ ഉന്നതിയാണ് ഏഴിക്കാട് .35 ഏക്കറോളം വിസ്തീർണ്ണമുള്ള ഭൂമിയിൽ
നാനൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. അവിടെപ്പോലും ക്ലോറിനേഷൻ നടത്താതിരുന്നത് കുറ്റകരമാണ്.

ആരു ഭരിച്ചാലും ജനങ്ങളുടെ ജീവൻ വെച്ചു പന്താടുന്നത് അംഗീകരിക്കാനാവില്ല. ജൂൺ മാസം മുതൽ കേരളത്തിൽ ഷിഗല്ല വ്യാപകമാകുകയായിരന്നു. പകർച്ചവ്യാധികളെ തുടർന്ന് ജൂണിൽ മാത്രം 168 ജീവനുകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്.
ശക്തമായ പനി, വയറുവേദന, ഓക്കാനം, രക്തം അല്ലെങ്കിൽ കഫം കലർന്ന വയറിളക്കം എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാൻ സാധ്യതയുണ്ട്.പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ഹെൽത്തു സെൻ്ററുകളുടെ ഉത്തരവാദിത്തത്തിൽ ആശാ പ്രവർത്തകരുടെ ചുമതലയിലാണ് ക്ലോറിനേഷൻ നടത്തണ്ടത്.

പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസാണിത്. ഇനിയും ഒരാൾക്കു പോലും ജില്ലയിൽ രോഗ ബാധ ഉണ്ടാകരുത്.മഴയുടെ ആലസ്യത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകരും ആറൻമുള പഞ്ചായത്തും ഉണരണം. അടിയന്തിര പ്രതിരോധ നടപടികൾ പൂർത്തീയാക്കണം.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







