Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇനി VPN വഴി ഒളിഞ്ഞു നോട്ട കളി നടക്കില്ല ; ‘പൂട്ടുമായി’ കേന്ദ്രസർക്കാർ!Â

ഫോണിൽ വിപിഎൻ ഓണാക്കി നിരോധിച്ച സൈറ്റുകളും ആപ്പുകളും ആരും കാണാതെ കണ്ട് ‘നിർവൃതി കൊള്ളുന്നവരുടെ കാലം കഴിയാറായി. ഇതിന് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടു വരുന്നു. നിയന്ത്രണങ്ങളിൽ പ്രധാനം വിപിഎൻ കമ്പനികൾക്ക് ഇനി ഇന്ത്യയിൽ സ്വന്തമായി ഓഫീസ് വേണം എന്നതാണ്.സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ കമ്പനിയുടെ ഇന്ത്യയിലുള്ള ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ വരെ കിട്ടാം!
ഇപ്പോൾ സർക്കാർ എന്തെങ്കിലും നിരോധിച്ചാൽ വിപിഎൻ വഴി അത് ആളുകൾക്ക് മറികടക്കാനാവും. ഇത് തടയാൻ ഉപഭോക്താക്കളുടെ വിവരങ്ങൾ 5 വർഷത്തേക്ക് സൂക്ഷിക്കണമെന്ന് 2022-ൽ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ “ഞങ്ങൾ ഉപഭോക്താക്കളുടെ സ്വകാര്യത വിട്ടുകളിക്കില്ല” എന്ന് പറഞ്ഞ് പ്രമുഖ വിപിഎൻ കമ്പനികൾ ഇന്ത്യയിലെ സെർവറുകൾ പൂട്ടി വിദേശത്തേക്ക് വലിഞ്ഞു.
ഇതോടെയാണ് കളി മാറ്റിപ്പിടിക്കാൻ സർക്കാർ പുതിയ നിയമം റെഡിയാക്കുന്നത്.ഇതോടെ പ്രമുഖ വിപിഎൻ കമ്പനികൾ ഇന്ത്യയിലെ സേവനം പൂർണ്ണമായി നിർത്തിയേക്കാം. ഇനി തുടർന്നാൽ തന്നെ, നമ്മൾ എന്ത് കാണുന്നു എന്ന ‘രഹസ്യം’ സർക്കാരിന് കൈമാറേണ്ടി വരും. ചുരുക്കത്തിൽ, വിപിഎൻ തരുന്ന ആ പഴയ ‘ഒളിച്ചുകളി സ്വാതന്ത്ര്യം’ ഇനി കിട്ടാൻ പാടാണ്!

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement