വൈസ്മെൻ ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 3 ൻ്റെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു. ഡിസ്ട്രിക്ട് ഗവർണർ എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് വനിതാ കോർഡിനേറ്റർ തെരേസ മൈക്കിൽ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. ഫെർജി ജോൺ, ചിത്ര വിനോദ് എന്നിവർ മുഖ്യ സന്ദേശം നൽകി. ഡോ.രാജേഷ്, ഡോ. വിനോദ് രാജ്, ജോസ് കരിമരത്തിനാൽ, കെ. രാജീവ്, സാലി ജോസ്, സുമ മനോജ്, മോളി മാത്യു എന്നിവർ പ്രസംഗിച്ചു. സമൂഹത്തിലും വൈസ് മെൻ പ്രസ്ഥാനത്തിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതകളെ ആദരിച്ചു. തുടർന്ന് വിവിധ ക്ലബുകളിലെ വനിതകളുടെ കലാപരിപാടികൾ നടന്നു.