Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അവശ നിലയിൽ കഴിഞ്ഞിരുന്ന വയോധികന് താങ്ങായി കിടങ്ങന്നൂർ കരുണാലയം അമ്മവീട്.

ആരും സംരക്ഷിക്കാനില്ലാത്ത അവസ്ഥയിൽ കഴിഞ്ഞിരുന്ന കൊല്ലം കടവിൽ വിജയൻ(66yrs) എന്നയാളെയാണ് കിടങ്ങന്നൂർ കരുണാലയം അമ്മവീട്ഏറ്റെടുത്തത്. പ്രായാധിക്യത്താലും മറ്റുമുള്ള അസുഖം മൂലം ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തിന് രണ്ടു മക്കളാണുള്ളത്. ഹൃദ്രോഗിയായ മൂത്ത മകന് ഇദ്ദേഹത്തെ സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കൂലിപണിക്കാരനായ ഇളയ മകൻ നിരന്തരം ഇദ്ദേഹത്തെ ഉപദ്രവിക്കുമായിരുന്നു.വീഴ്ചയിൽ തലയിൽ മുറിവ് പറ്റുകയും ചെയ്തു ഉപദ്രവം സഹിക്കാൻ വയ്യാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പല സ്ഥാപനങ്ങളിലും ഇദ്ദേഹത്തെ മാറ്റാൻ വേണ്ടി ശ്രമിച്ചു എങ്കിലും സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് നാട്ടുകാരുടെയും മുനിസിപ്പൽ കൗൺസിലറുടെയും പന്തളം ജനമൈത്രി പോലീസിന്റെയും സാന്നിധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തു

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement