Soil കിടങ്ങന്നൂർ ജങ്ഷനിൽ പൊന്നുംവില കിട്ടുന്ന ഭൂമിയിലെ മണ്ണ് സ്വകാര്യ വ്യക്തിക്കു വേണ്ടി എടുത്തു മറ്റാനുള്ള നീക്കം വിവാദത്തിൽ. ഈ വസ്തു പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും, ഒരാഴ്ച മുൻപ് താലൂക്കാഫീസിലെ ജീവനക്കാർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടു കൊടുത്തതാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ടി ടോജി പറയുന്നു. മുൻപ് മണ്ണെടുക്കാനുള്ള നീക്കം പഞ്ചായത്ത് തടഞ്ഞിരുന്നു. അതിനു ശേഷം പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ രഹസ്യമായി മണ്ണുമാറ്റാനുള്ള നീക്കമാണ് PWD അധികൃതർ നടത്തിയത്.
എന്നാൽ ഈ സ്ഥലം PWD യുടേതാണെന്നും അതിലെ മണ്ണാണ് എടുത്തു മാറ്റുന്നതെന്നുമാണ് എ എക്സ് സി മുരുകേശൻ പറയുന്നത്.
മണ്ണെടുത്തു മാറ്റുന്നതിന് പുതിയ നിയമമനുസരിച്ച് ഗ്രാമപഞ്ചായത്തിൻ്റെ അനുവാദം വേണം. അതിന് ടെൻ്റർ നടപടികളും മണ്ണു കൊണ്ടുപോകാനുള്ള വണ്ടിയുടെ പെർമിറ്റും ആവശ്യമാണ്. ഇതൊന്നും നാട്ടുകാരെ കാണിക്കാൻ ഇവർ തയ്യാറായിട്ടില്ല. ഇതോടെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് കുമാർ, പഞ്ചായത്തംഗം എ എസ് മത്തായി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് G പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും, എം എൻ ലാൽ കുമാറിൻ്റെ നേതൃത്വത്തിൽ CPI പ്രവർത്തകരും മണ്ണെടുപ്പ് തടയുകയും വസ്തുവിൻ്റെ ഉടമസ്ഥാവകാശം ഉറപ്പാക്കി മാത്രമേ മണ്ണെടുക്കാവു എന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആറൻമുള പോലീസ് SH0 യുടെ നേതൃത്വത്തിൽ ഇരുകൂട്ടരേയും ചർച്ചക്കായി ക്ഷണിച്ചു.
ഇതിനിടയിൽ ചില ഭരണകക്ഷി നേതാക്കൾ സ്ഥലത്തെത്തി നടത്തിയ സംഭാഷണം നാട്ടുകാരിൽ സംശയത്തിനു ഇടയാക്കിയിട്ടുണ്ട്.
Home പഞ്ചായത്തിൻ്റെ വസ്തുവെന്ന് പഞ്ചായത്ത്.PWDയുടേതെന്ന് മുരുകേശൻ.