ആരോഗ്യം ആനന്ദം: അകറ്റാം അർബുദം കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ ഒന്നാം ഘട്ടം പൂർത്തിയാക്കിയപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാപ്സ്മിയർ റഫറൽ നടത്തിയത് പത്തനംതിട്ട ജില്ല. 5821 പേരുടെ പാപ്സ്മിയർ പരിശോധന കാൻസർ പോർട്ടലിൽ എൻട്രി (മാർച്ച് 8 വരെ) നടത്തിയാണ് ജില്ല മുന്നിലെത്തിയത്.
മാർച്ച്12 വരെയുള്ള ഡാറ്റ അനുസരിച്ച് ജില്ലയിൽ 95404 സ്ത്രീകൾ കാൻസർ പരിശോധനയ്ക്ക് വിധേയരായി. സ്തനാർബുദ പരിശോധനയ്ക്ക് 77436 പേരും ഗർഭാശയഗള കാൻസർ നിർണയത്തിന് 59647 പേരും വായിലെ കാൻസർ പരിശോധനയ്ക്ക് 71847 പേരും പങ്കെടുത്തു. സ്തനാർബുദ സംശയ നിഴലിലുള്ള 1274 പേരെയും ഗർഭാശയഗള കാൻസർ സംശയിക്കുന്ന 6290 പേരെയും വദനാർബുദം സംശയിക്കുന്ന 374 പേരെയും തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു.
പന്തളം കുടുംബാരോഗ്യ കേന്ദ്രം (467), കുറ്റപ്പുഴ കുടുംബാരോഗ്യ കേന്ദ്രം (320), മല്ലപ്പള്ളി താലൂക്കാസ്ഥാന ആശുപത്രി (235), കൂടൽ കുടുംബാരോഗ്യ കേന്ദ്രം (217), പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രം (204), സീതത്തോട് കുടുംബാരോഗ്യ കേന്ദ്രം (202), റാന്നി താലൂക്കാസ്ഥാന ആശുപത്രി (201) എന്നിവയാണ് കൂടുതൽ പാപ്സ്മിയർ റഫറൽ നടത്തിയ സ്ഥാപനങ്ങൾ. ജില്ലയിൽ കാമ്പയിൻ ശക്തമായി തുടരുകയാണെന്നും 30 വയസിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളും പരിശോധനയ്ക്കായി മുന്നോട്ടു വരണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതകുമാരി അറിയിച്ചു.
Home കാൻസർ നിർണയ കാമ്പയിൻ: പാപ്സ്മിയർ റഫറലിൽ പത്തനംതിട്ട ഒന്നാമത്