തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കാഞ്ഞീറ്റുകര എംസിഎഫ് ശിലാസ്ഥാപനം കുറിയന്നൂർ ഈസ്റ്റ് എം.റ്റി.എൽ.പി.സ്‌കൂളിൽ പ്രസിഡന്റ് അഡ്വ. ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ആദ്യ ഘട്ടത്തിൽ 25 ലക്ഷം രൂപ വകയിരുത്തിയാണ് എംസിഎഫിന്റെ നിർമാണോദ്ഘാടനം . രണ്ടാം ഘട്ടത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി പൂർത്തിയാക്കും. അജൈവ മാലിന്യ സംസ്കരണ രംഗത്ത് പുതിയ തുടക്കമാണ് ഇതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജോയിന്റ് ഡയറക്ടർ എ.എസ്.നൈസാം മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, സ്ഥിരം സമിതി അംഗങ്ങളായ ലതാ ചന്ദ്രൻ, ജെസ്സി മാത്യു, റീന തോമസ്, സി.എസ്.അനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.