മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിൻ്റെ ഭാഗമായി പന്തളം എൻ എസ് എസ് പോളിടെക്നിക് കോളജിനെ ഹരിതകലാലയമായി പ്രഖ്യാപിച്ചു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് ഹരിത കലാലയ സർട്ടിഫിക്കറ്റ് പ്രിൻസിപ്പലിന് കൈമാറി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ കെ ശ്രീകുമാർ, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി അനിൽകുമാർ, ക്ലീൻ കേരള കമ്പനി മാനേജർ എം ബി ദിലിപ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി .എസ് കൃഷ്ണകുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി അജിത് കുമാർ, വിഇഒ രതീഷ്, കൊളേജ് പ്രിൻസിപ്പൽ ഡോ. പ്രീത, അധ്യാപകരായ എസ് രാജി, ജി.എസ് പാർവ്വതി, പ്രദീപ് കുമാർ, കൊളജ് യൂണിയൻ ചെയർമാൻ എം വിഷ്ണു എന്നിവർ പങ്കെടുത്തു.