പ്രളയബാധിതരുടെ പുന:രധിവാസം ആശങ്കയിൽ.
UDF സർക്കാർ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ മാറ്റി. പകരക്കാരനെ നിയമിച്ചിട്ടില്ല.രണ്ടാം ഘട്ടത്തിൽ രണ്ടായിരത്തിൽ നിന്നും തൊഴിലാളികളുടെ എണ്ണം എണ്ണൂറായി കുറച്ചു.149 വീടുകളുടെ പ്രവർത്തികളാണ് ഒച്ചിഴയും പോലെയായത്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വസ്തുതുവും വീടും ബന്ധുക്കളും നഷ്ടപ്പെട്ടവരെ അധിവസിപ്പിക്കാൻ കഴിഞ്ഞ LDF സർക്കാരാണ് കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമ്മാണം ആരംഭിച്ചത്.റവന്യൂ മന്ത്രി കെ രാജൻ്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം ഇതിനായി ചീഫ് ഓപ്പറേറ്റിങ് ഓഫീസറേയും നിയമിച്ചു.സർക്കാരിൻ്റെ ഇഛാശക്തിയും പഴുതടച്ച മേൽനോട്ടയും കൂടിയായതോടെ ശരവേഗത്തിലാണ് ആദ്യ ഘട്ടത്തിലെ 178 വീടുകളുടെ നിർമ്മാണം പൂർത്തിയായത്.ഇതിൽ 150 വീടുകളിലും താമസവും ആരംഭിച്ചു. LDF സർക്കാർ അധികാരത്തിൽ നിന്നു പുറത്താകുകയും UDF അധികാരത്തിൽ വരികയും ചെയ്തു.വയനാടുകാർക്ക് പുതിയ സർക്കാരിൽ വലിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. വലിയ ദുരിപക്ഷത്തോടെയാണ് ഈ മണ്ഡലത്തിൽ UDF പ്രതിനിധി ജയിച്ച് മന്ത്രിയായത്.
എന്നാൽ പ്രളയബാധിതരുടെ പ്രതീക്ഷകൾക്ക് തുടക്കത്തിൽ തന്നെ മങ്ങലേൽക്കുകയാണ്.
രണ്ടാംഘട്ടത്തിൽ നിർമിക്കേണ്ട 149 വീടുകളുടെ നിർമാണത്തിനും അനുബന്ധപ്രവൃത്തികളിലും പ്രതീക്ഷിച്ച വേഗമില്ല. സമയബദ്ധമായി ടൗൺഷിപ്പ് നിർമാണം പൂർത്തിയാകുമോ തുടങ്ങിയ ആശങ്കകളാണ് ദുരിതബാധിതർ പങ്കുവെക്കുന്നത്.
നേരത്തേ നിർമാണപ്രവൃത്തി വേഗത്തിലാക്കാൻ കരാറുകാർ എത്തിച്ച തൊഴിലാളികളെ തിരികെ കൊണ്ടുപോയിരിക്കുകയാണ്. അഞ്ചാമത്തെ സോണിൽ ഭൂരിഭാഗം വീടുകളുടെയും വാർപ്പ് പൂർത്തിയായെങ്കിലും അനുബന്ധപ്രവൃത്തികൾ ബാക്കിയുണ്ട്. ഒക്ടോബർ വരെയാണ് നിർമ്മാണ കരാർ കാലാവധി.
ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ചാർജിൽ നിലവിൽ ആളില്ല. ചാർജുണ്ടായിരുന്ന ജെ.ഒ. അരുണിനെ കഴിഞ്ഞ എട്ടിന് സർക്കാർ സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഇപ്പോൾ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നിർമ്മാണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ജനശബ്ദം ന്യൂസ് വയനാട് .
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







