Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സുസ്ഥിരവികസന പ്രവർത്തനങ്ങളിൽ ആത്മിയത ദർശിക്കാനാകണം:ബെന്നിപുത്തൻ പറമ്പിൽ

പെരുനാട് :
സുസ്ഥിരവികസനം പ്രാദേശിക തലങ്ങളിൽ എന്ന ആപ്തവാക്യത്തോടെ മാർത്തോമ്മ സഭ വികസന സംഘം നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ യഥാർത്ഥ ആത്മിയത പ്രകടമാക്കപ്പെടുന്നു എന്ന് വികസന സംഘം ഭദ്രാസന സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ പറഞ്ഞു.
വികസന സംഘം പ്രവർത്തന അവലോകനം പെരുന്നാട് ബഥേൽ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ”’

ബഥേൽ വികസന സംഘം പ്രസിഡൻ്റ് റവ. തോമസ് ജോർജ് അധ്യക്ഷത വഹിച്ചു
മുതിർന്ന മാധ്യമപ്രവർത്തകൻ സാം ചെമ്പകത്തിൽ മുഖ്യപ്രഭാഷണം നടത്തി. വികസന പ്രവർത്തനങ്ങൾ ധന ഊർജം പകരുന്നവയാകണമെന്നും പങ്കാളിത്ത വികസനം നേട്ടങ്ങൾ നല്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനേജിംഗ് കമ്മറ്റി അംഗം സാം മുള്ളംകാട്ടിൽ, ഭദ്രാസന ട്രഷറാർ മനോജ് ഡേവിഡ് കോശി, വികസന സംഘം ഭാരവാഹികളായ അനിഷ് തേക്കുതോട് ‘, ജോർജ് രാജു,സി.എസ്. ദാനിയേൽ, സജി ഏബ്രഹാം, വി.സി. സണ്ണി, മാത്യു റ്റി ദാനിയേൽ സബ് കമ്മറ്റി കൺവീനർമാരായ ജോമോൻ എ കോശി,ജെസി സൈബു, സുജ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement