Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പ്രീ പ്രൈമറി ജീവനക്കാർ ധർണ നടത്തി

പത്തനംതിട്ട : പ്രീ – പ്രൈമറി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുക, മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് എ.കെ.എസ്.ടി യു വിൻ്റെ നേതൃത്വത്തിൽ പ്രീ പ്രൈമറി ജീവനക്കാർ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ നടത്തി..
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം എം.അയൂബ് ധർണ ഉദ്ഘാടനം ചെയ്തു.
എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡൻ്റ് അരുൺ മോഹൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ സുശീൽ കുമാർ, ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, പി.ടി മാത്യു, ബിനു എസ്, ഷിനാജ് എം, ആനി വർഗീസ്, അജിത, രമണി എന്നിവർ പ്രസംഗിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement