പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി “സാന്ത്വന സംഗമം” പാലിയേറ്റീവ് സംഗമം നടത്തി. തട്ട ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
പാലിയേറ്റിവ് രോഗികളുടെയും അവരെ പരിചരിക്കുന്ന ബന്ധുക്കളുടെയും മാനസിക സംഘർഷം ലഘൂകരിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ചേർത്തു നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നാടൻ പാട്ട് കലാകാരൻ വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റാഹേൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ. കെ. ശ്രീകുമാർ, പ്രീയാ ജ്യോതികുമാർ, അംഗങ്ങളായ ബി. പ്രസാദ് കുമാർ, ശ്രീവിദ്യ, പൊന്നമ്മ വർഗ്ഗിസ്,ബിരഞ്ജിത്, വി.പി. ജയാ ദേവി, അംബികാദേവരാജൻ, സിഡിഎസ് ചെയർപേഴ്സൺ രാജി പ്രസാദ്, ഡോ. അയിഷാ ഗോവിന്ദ്, പബ്ലിക് ഹെൽത്ത് നഴ്സ് ലിജി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജയകുമാർ, വിനോദ്, അനുജ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
Home പാലിയേറ്റിവ് സ്നേഹ സംഗമം നടത്തി