Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മൈക്രോ പ്ലാൻ പ്രകാശനം ചെയ്തു

ജില്ലയിലെ എസ്. ടി മലൈപണ്ടാരം മൈക്രോപ്ലാൻ പ്രകാശനം പെരുനാട് ശബരിമല ഇടത്താവളത്തിൽ റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ നിർവഹിച്ചു.
മലൈപണ്ടാരം സ്പെഷ്യൽ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ്റെ നേത്യത്വത്തിൽ ജില്ലയിലെ റാന്നി പെരുനാട്, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ എസ് ടി മലൈപണ്ടാരം കുടുംബങ്ങളുടെ മൈക്രോപ്ലാനാണ് തയ്യാറാക്കിയത്. നാലു ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 235 കുടുംബങ്ങളുടെ
വിവരം ശേഖരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലായി പ്രത്യേക മേഖലകളിലെ പട്ടികവർഗ കുടുംബങ്ങൾക്കായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മൈക്രോപ്ലാൻ തയ്യാറാക്കി പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌
നടപ്പാക്കി വരുന്നു. ഇതിനായി സംസ്ഥാന ബജറ്റിൽ പണം
വകയിരുത്തി.

ജില്ലയിലെ മലൈപണ്ടാരം വിഭാഗത്തിലെ കുടുംബങ്ങളുടെ മൈക്രോപ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനം കുടുംബശ്രീ ജില്ലാമിഷൻ 2024 ജനുവരിയിൽ ആരംഭിക്കുകയും ഡിസംബറോടെ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.
കോന്നി, റാന്നി ബ്ലോക്കുകളിലെ അരുവാപ്പുലം, തണ്ണിത്തോട്, സീതത്തോട്, റാന്നി പെരുനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 12 ഉന്നതികളിലായി 238 കുടുംബങ്ങളാണ് മലൈപണ്ടാര വിഭാഗത്തിലുള്ളത്. ഇതിൽ 109 കുടുംബങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട ഇടങ്ങളിലോ, ഇവർക്കായി അനുവദിച്ചു നൽകിയ സ്ഥലത്തോ സ്ഥിരമായി താമസിക്കാത്തവരാണ്. ജില്ലയുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക സൂചികയുമായി താരതമ്യം ചെയ്യുമ്പോൾ പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങളാണ് മലൈപണ്ടാരം ഗോത്രത്തിലുള്ളത്. ഈ കുടുംബങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങളും വനത്തെ ഉപജീവിച്ച് കഴിയുന്നവരാണ്
ഇവരുടെ അടിസ്ഥാന ആവശ്യങ്ങളായ വീട്, സ്ഥലം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യ സേവനം, ഭക്ഷണ ലഭ്യത, കുട്ടികളുടെ വിദ്യാഭ്യാസം, ഉപജീവന മാർഗ്ഗത്തിനുള്ള തൊഴിൽ, പുതിയ ഉപജീവനത്തിന് പ്രാപ്‌തരാക്കൽ തുടങ്ങിയവ എല്ലാ കുടുംബങ്ങൾക്കും ഉറപ്പാക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ മിഷൻ മൈക്രോപ്ലാൻ തയ്യാറാക്കിയിരിക്കുന്നത്

മൈക്രോപ്ലാനിൽ കണ്ടെത്തിയ ഗുണഭോക്താക്കൾക്കുള്ള ജീവനോപാധി വിതരണോദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപിയും യൂത്ത് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യുവും നിർവഹിച്ചു.

Advertisement

റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ അധ്യക്ഷനായി . റാന്നി പെരുനാട് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ. അജിത് കുമാർ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് ആദില, നാറാണാമൂഴി സി ഡി എസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ, റാന്നി അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം ശശി , അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ. ബിന്ദു രേഖ, എസ് ടി ജില്ലാ പ്രോഗ്രാം മാനേജർ ടി. കെ. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement