Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇന്നലെയും സിആർ7 മാജിക്! ചരിത്ര റെക്കോർഡുകൾ തകർത്തെറിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

Screenshot


“പ്രായം വെറും അക്കങ്ങൾ മാത്രം!” വിമർശകരുടെ വായടപ്പിച്ച് ഫുട്ബോൾ ലോകത്തെ സുൽത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ചരിത്രത്തിന്റെ നെറുകയിൽ. ഇന്നലെ ഉസ്‌ബെക്കിസ്താനെതിരേ ഗോൾ നേടിയതോടെ ആറു ലോകകപ്പുകളിൽ ഗോൾനേടുന്ന ആദ്യ താരമായി റോണോ മാറി. 2006 മുതൽ 2026 വരെ എല്ലാ ലോകകപ്പുകളിലും ക്രിസ്റ്റ്യാനോ ഗോൾ നേടി. ഉസ്‌ബെക്കിസ്താനെതിരേ ആറാം മിനിറ്റിലാണ് റൊണാൾഡോ ആദ്യം വലകുലുക്കിയത്. വലതുവിങ്ങിൽ നിന്ന് ജാവോ കാൻസലോ നൽകിയ ക്രോസ്സ് തകർപ്പൻ ഷോട്ടിലൂടെ റൊണാൾഡോ ഗോളാക്കി മാറ്റി. ഉസ്‌ബെക്കിസ്താൻ ഗോളിക്ക് കാഴ്ചക്കാരനായി നിൽക്കാനേ സാധിച്ചുള്ളൂ. അതോടെ ആറുലോകകപ്പുകളിലും ഗോൾ നേടുന്ന താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി. ഈ ലോകകപ്പിലെ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോളാണിത്.
ഈ തകർപ്പൻ പ്രകടനത്തോടെ ഫുട്ബോൾ ചരിത്രത്തിൽ ഇന്നേവരെ ആരും തൊടാത്ത ഒരു മഹാമേരുവാണ് റൊണാൾഡോ കീഴടക്കിയിരിക്കുന്നത്. ആറ് ലോകകപ്പുകളിൽ രാജ്യത്തിനായി ബൂട്ട് കെട്ടുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന വിസ്മയ റെക്കോർഡ് ഇന്നലത്തെ മത്സരത്തോടെ ക്രിസ്റ്റ്യാനോ തന്റെ പേരിൽ മാത്രമാക്കി മാറ്റി!
“അവന്റെ കാലം കഴിഞ്ഞു” എന്ന് പറഞ്ഞ് എഴുതിത്തള്ളിയവർക്ക് മുന്നിലേക്കാണ് അടങ്ങാത്ത ഗോൾദാഹവുമായി റൊണാൾഡോ ഇന്നലെ പന്തുരുട്ടിക്കയറിയത്.
റെക്കോർഡുകൾ റൊണാൾഡോയെ വേട്ടയാടുകയല്ല, റൊണാൾഡോ റെക്കോർഡുകളെ വേട്ടയാടുകയാണ് എന്ന് ഇന്നലത്തെ മത്സരത്തോടെ ഒരിക്കൽ കൂടി തെളിഞ്ഞു കഴിഞ്ഞു. ഈ ക്രിസ്റ്റ്യാനോ യുഗം അത്രപെട്ടെന്നൊന്നും അവസാനിക്കില്ല എന്ന് ചുരുക്കം

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement