പത്തനംതിട്ട വൈസ്മെൻ ഇൻ്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ ഡിസ്ട്രിക്ട് 3 ൻ്റെ കൗൺസിൽ യോഗം നടന്നു. ലഫ്റ്റനൻ്റ് റീജിയണൽ ഡയറക്ടർ ഡോ. വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. 2025- 26 വർഷത്തെ ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ആയി ഇലവുംതിട്ട ടൗൺ ക്ലബ് അംഗം സി .ടി . ശിവകലേശനെ തെരഞ്ഞെടുത്തു. ഡോ. വി.രാജേഷ്, മുരളിദാസ് സാഗർ, ജോസ് കരിമരത്തിനാൽ, കെ രാജീവ്, ചിത്ര വിനോദ് , അഭിജിത് പ്രസാദ്, സി ടി ശിവകലേശൻ, വി എസ് ജോസ്, ജോൺസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. 9 ക്ലബ്ബുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് ബുള്ളറ്റിൻ നാലാം ഭാഗം പുറത്തിറക്കി.ഇൻ്റർനാഷണൽ അവാർഡ് ലഭിച്ച ഡിസ്ട്രിക്ട് ഗവർണർ എസ് സുനിൽകുമാറിനെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി
Home പത്തനംതിട്ട വൈസ്മെൻ ഇൻ്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ ഡിസ്ട്രിക്ട് 3 ൻ്റെ കൗൺസിൽ യോഗം നടന്നു. ലഫ്റ്റനൻ്റ് റീജിയണൽ ഡയറക്ടർ ഡോ. വിനോദ് രാജ് ഉദ്ഘാടനം ചെയ്തു.