Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സ്നേഹിത’ പോലീസ് എക്സ്റ്റൻഷൻ സെന്ററുകൾ തുറന്നു

പത്തനംതിട്ട : പോലീസ് സ്റ്റേഷനിൽ പരാതികളുമായി എത്തുന്നവർക്ക് അടിയന്തര മാനസിക പിന്തുണയും കൗൺസിലിംഗും നൽകുന്നതിനായി സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക് ജില്ലയിലെ ഡി വൈ എസ് പി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. കോന്നിയിൽ സ്നേഹിത എക്സ്റ്റൻഷൻ കൗണ്ടറിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനി സാബു തോമസ് നിർവഹിച്ചു. മുഖ്യപ്രഭാഷണം ഡി വൈ എസ് പി ടി രാജപ്പൻ നടത്തി. കോന്നി പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്ത്‌ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ് ആദില വിഷയം അവതരിപ്പിച്ചു. കെ ബിന്ദു രേഖ, റോജി എബ്രഹാം, ആർ രെഞ്ചു, സി റ്റി ലതിക കുമാരി , തോമസ് കാലായിൽ, സി എസ് സോമൻ പിള്ള, ജോയ്സ് എബ്രഹാം, തുളസി മോഹൻ തുടങ്ങിയവർ ആശംസകൾ നേർന്നു. കോന്നി പോലീസ് സ്റ്റേഷനിലാണ് സംവിധാനം പ്രവർത്തിക്കുക.


പത്തനംതിട്ട ഡി വൈ എസ് പി ഓഫീസ് കേന്ദ്രീകരിച്ച് എക്സ്റ്റൻഷൻ സെന്ററിന്റെ പ്രവർത്തനോത്ഘാടനം വൈകിട്ട് 4.30 ന് ഡി വൈ എസ് പി എസ് നന്ദകുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർ സിന്ധു അനിൽ അധ്യക്ഷയായി. സി ഡി എസ് ചെയർപേഴ്സൺ പൊന്നമ്മ ശശി സ്വാഗതം പറഞ്ഞു.
പോലീസ് ഇൻസ്‌പെക്ടർമാരായ ആർ അരുൺ കുമാർ, ടി കെ വിനോദ് കൃഷ്ണൻ, വിഎസ് പ്രവീൺ, കെ എസ് വിജയൻ, എസ് ഐ കെ ആർ ഷെമീമോൾ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡി വൈ എസ് പി ഓഫീസിൽ തന്നെയാണ് സെന്റർ പ്രവർത്തിക്കുന്നത്.

തിരുവല്ലയിൽ ഡി വൈ എസ് പി ഓഫീസിനോട് ചേർന്ന് തുടങ്ങിയ സെന്ററിന്റെ പ്രവർത്തനം എം എൽ എ അഡ്വ മാത്യു ടി തോമസ് ഉത്ഘാടനം ചെയ്തു. തിരുവല്ല ഡി വൈ എസ് പി എസ് അഷാദ് സ്വാഗതം പറഞ്ഞു. തിരുവല്ല നഗരസഭ അധ്യക്ഷ ചെയർപേഴ്സൺ അനു ജോർജ്ജ് അധ്യക്ഷത വഹിച്ചു. വിഷയാവതരണം അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് മിഷൻ കോ ഓർഡിനേറ്റർ ബിന്ദു രേഖ നടത്തി.
വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി,
ഉഷാകുമാരി, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. അടൂർ, റാന്നി എന്നിവടങ്ങളിലെ ഡി വൈ എസ് പി ഓഫീസുകളുമായി ബന്ധപ്പെട്ടും സെന്ററുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. റാന്നി ഡി വൈ എസ് പി ഓഫീസിനോട് ചേർന്ന ശിശു സൗഹൃദഇടത്തിലും, അടൂരിൽ പോലീസ് സ്റ്റേഷനോട് ചേർന്നുമാണ് കേന്ദ്രം പ്രവർത്തിക്കുക.

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement