പത്തനംതിട്ട :കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി അന്താരാഷ്ട്ര വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. “ജ്വാല – 03” എന്ന പേരിൽ 10,11 തിയതികളിൽ ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളിലാണ് പരിപാടി നടത്തുന്നത്. പരിപാടികളുടെ ഉത്ഘാടനം അടൂർ മണക്കാല ഐ എച്ച് ആർ ഡി എഞ്ചിനിയറിംഗ് കോളേജിൽ ഇന്ന് രാവിലെ 10 ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുന്നതിന് പൊതുജനസഹകരണത്തോടെ നടത്തുന്ന സ്വയംസുരക്ഷയുമായി ബന്ധപ്പെട്ട ഈ പരിപാടിയിൽ ജില്ലയിലെ വിദ്യാർത്ഥിനികളും സ്ത്രീ സമൂഹവും പങ്കെടുക്കാൻ തയാറാകണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയിൽ പല മേഖലകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ 500 പേർക്ക് സ്വയം പ്രതിരോധപരിശീലനം നൽകിയതായും ഇന്നത്തെ പരിപാടിയിൽ 300 ലധികം പേർ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പാൾ കെ സുനിൽകുമാർ
സ്വാഗതം പറഞ്ഞു. ജനമൈത്രി സുരക്ഷാ സമിതി ജില്ലാ നോഡൽ ഓഫിസർ അഡീഷണൽ എസ് പി ആർ ബിനു അധ്യക്ഷനായി.
അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാർ, ജനമൈത്രി ജില്ലാ സമിതി അംഗം റിട്ട: എസ് പി തോമസ് ജോൺ , അടൂർ സമിതി അംഗം റെജി,
അടൂർ എസ് എച്ച് ഒ ശ്യാം മുരളി എന്നിവർ ആശംസകൾ അറിയിച്ചു.
എ ഡി എൻ ഒ എസ് ഐ, ജി സുരേഷ് കുമാർ നന്ദി പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പ്രതിരോധം ലക്ഷ്യമാക്കി നടത്തുന്ന പരിപാടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൗജന്യമായാണ് പരിശീലനം നൽകുന്നത്. റാന്നി സെന്റ് തോമസ് കോളേജിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും പരിപാടി നടന്നു. 11 ന് കടമ്മനിട്ട മൗണ്ട് സിയോൺ ലീഗൽ സ്റ്റഡീസ് കോളേജിലാണ് രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് 1 വരെ പരിപാടി നടക്കുക
Home അന്താരാഷ്ട്രവനിതാദിനവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ജനമൈത്രി സുരക്ഷാ പദ്ധതി – സ്ത്രീ സ്വയരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു