Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സ്വയം പ്രതിരോധപരിശീലനം നൽകി

പത്തനംതിട്ട : ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി “ജ്വാല – 03” എന്ന പേരിൽ ഇന്നലെയും ഇന്നുമായി ജില്ലയിൽ മൂന്നിടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധപരിശീലനം നൽകി. ഇന്നലെ പരിപാടികളുടെ ഉത്ഘാടനം അടൂർ മണക്കാല ഐ എച്ച് ആർ ഡി എഞ്ചിനിയറിംഗ് കോളേജിൽ രാവിലെ 10 ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പ്രതിരോധം ലക്ഷ്യമാക്കി നടത്തുന്ന പരിപാടിയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൗജന്യമായാണ് പരിശീലനം നൽകുന്നത്. റാന്നി സെന്റ് തോമസ് കോളേജിൽ ഇന്നലെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ പരിശീലനം നൽകി. പരിശീലനപരിപാടി ഡി സി ആർ ബി ഡി വൈ എസ് പി ബിനു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇന്ന് കടമ്മനിട്ട മൗണ്ട് സിയോൺ ലീഗൽ സ്റ്റഡീസ് കോളേജിൽ ഇന്ന് രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നു പരിശീലനം.

                   

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement