Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അന്താരാഷ്ട്ര വനിതാദിനത്തിൽ കാൻസർ പരിശോധന മെഗാ ക്യാമ്പ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് ആരോഗ്യം ആനന്ദം അകറ്റാം അർബുദം കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, ജില്ലാ കുടുംബശ്രീ മിഷൻ പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ പരിശോധന മെഗാ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
തിരുവല്ല മുൻസിപ്പൽ ബസ് സ്റ്റാൻഡിനോട് ചേർന്ന് തയ്യാറാക്കിയ കുടുംബശ്രീ ഭക്ഷ്യ ഉൽപന്ന വിപണമേള പവലിയനിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരുവല്ല മുൻസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില അധ്യക്ഷയായ യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. യുവ സംവിധായകൻ രാഗേഷ് കൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി. നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുരേഷ് ഐക്കര വനിതാ ദിനാചരണ സന്ദേശം നൽകി. ജില്ലാ ആശുപത്രി കോഴഞ്ചേരിയിലെ
ഓങ്കോളജിസ്റ്റ് ഡോ.നോബിൾ. പി. ലിങ്കൺ കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ഡി എം. ഓ. ഡോ. ഐയ്പ്പ്‌ ജോസഫ്, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ബിജു ഫ്രാൻസിസ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ ഗീതാ പ്രസാദ്, പി. എസ്. രജനിമോൾ, രഞ്ജിനി അജിത്ത്, സ്നേഹിതാ സർവീസ് പ്രൊവൈഡർ പി.എം ഷീ മോൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement