ചൈനീസ് സൈന്യം അരുണാചൽ പ്രദേശിലേക്ക് അതിക്രമിച്ചു കയറിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വസ്തുതാ പരിശോധനയിൽ വ്യക്തമായി. രണ്ട് രാജ്യങ്ങളിലെയും സൈനികർ മുഖാമുഖം നിന്ന് തർക്കിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. 2026 ജൂൺ മാസത്തിൽ ബംഗ്ലാദേശിലെ ചാപ്പായ്നവാബ്ഗഞ്ച് അതിർത്തിയിൽ ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ബി.എസ്.എഫുംബംഗ്ലാദേശിന്റെ ബി.ജി.ബിയും തമ്മിലുണ്ടായ തർക്കമാണിത്. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശ്രമിച്ച 20-ഓളം ആളുകളെ ബംഗ്ലാദേശ് സൈന്യം തടഞ്ഞതിനെ തുടർന്നായിരുന്നു തർക്കം.ബംഗ്ലാദേശി വാർത്താ മാധ്യമങ്ങളായ ‘ജമുന ടിവി’ ,’പ്രോഥോം ആലോ’ ,’ജാഗോ ന്യൂസ്’ തുടങ്ങിയവ ഈ ദൃശ്യങ്ങൾ മുൻപേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വീഡിയോയിലുള്ള സൈനികർ സംസാരിക്കുന്നത് ബംഗ്ലാ ഭാഷയിലാണ്. അവരുടെ യൂണിഫോമിൽ Border Guard Bangladesh ൻ്റെ ഔദ്യോഗിക ബാഡ്ജ് വ്യക്തമായി കാണാം. ചൈനീസ് സൈന്യം അതിർത്തി കടന്നെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സംഭവമാണെന്നും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.#
FactCheck #FakeNewsAlert #janashabdamnewsIndianArmy #BSF #IndiaBangladeshBorder #ArunachalPradesh #TruthBehindTheVideo #FactCheckMalayalam #ReelsFactCheck #StopFakeNews
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








