Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഓപ്പറേഷൻ സിന്ദൂർ: ഒടുവിൽ വീരമൃത്യു വരിച്ച 6 ധീരസൈനികരുടെ വിവരങ്ങൾ പുറത്തു വിട്ടു

കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക ദൗത്യത്തിൽ ഇന്ത്യക്ക് ആറ് സൈനികരെ നഷ്ടമായതായി കേന്ദ്ര സർക്കാർ ഒടുവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു വർഷത്തിന് ശേഷമാണ്, ഈ ധീര സൈനികരുടെ വിവരങ്ങൾ സർക്കാർ ആദ്യമായി പരസ്യപ്പെടുത്തുന്നത്. ഇവരുടെ ത്യാഗത്തെ ആദരിച്ചുകൊണ്ട് ആറ് പേരുടെയും പേരുകൾ ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ ‘ത്യാഗ് ചക്ര’യിൽ ആലേഖനം ചെയ്തു.
രാജ്യത്തിന്റെ വീരപുത്രന്മാർ ഇവരാണ്:
1-സുബേദാർ മേജർ പവൻ കുമാർ (കരസേന)
2-റൈഫിൾമാൻ സുനിൽ കുമാർ – വീർ ചക്ര (കരസേന)
3-ലാൻസ് നായിക് ദിനേശ് കുമാർ (കരസേന)
4-ഹവിൽദാർ സുനിൽ കുമാർ സിങ് (കരസേന)
5-മൂഡ് മുരളി നായിക് (അഗ്നിവീർ, കരസേന),
6-സർജന്റ് സുരേന്ദ്ര കുമാർ – വായു മെഡൽ (വ്യോമസേന)
2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊലയ്ക്ക് തിരിച്ചടിയായാണ് ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. കര-വ്യോമ-നാവിക സേനകൾ സംയുക്തമായി പാക്ക് അധിനിവേശ കശ്മീരിലെയും പാക്കിസ്ഥാനിലെയും ഒൻപതോളം ഭീകരവാദ ക്യാമ്പുകൾ തകർത്ത ദൗത്യമായിരുന്നു. ജനശ്ശബ്‌ദം ന്യൂസിൻ്റെ ആദരാഞ്ജലികൾ.

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement