രാജ്യം ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയതോടെ രാജ്യമെമ്പാടുമുള്ള വിപുലമായ ആഘോഷ പരിപാടികൾക്ക് തുടക്കമായി.സ്വാതന്ത്ര്യത്തിന്റെ എട്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, വികസനത്തിലും സാങ്കേതികവിദ്യയിലും ലോകത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പ്രയാണത്തെ അടയാളപ്പെടുത്തുന്നതാണ് ഈ വർഷത്തെ ആഘോഷങ്ങൾ. 1947 ആഗസ്റ്റ് 15-ൽ നേടിയ സ്വാതന്ത്ര്യത്തിന്റെ 79 വർഷത്തെ നേട്ടങ്ങളെയും രാജ്യത്തിന്റെ കുതിപ്പിനെയും നമുക്ക് അഭിമാനത്തോടെ ഓർക്കാം. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ത്യാഗത്തെ രാജ്യം ഇന്ന് കൃതജ്ഞതയോടെ സ്മരിക്കുന്നു.

എല്ലാ മേഖലകളിലും സ്വാശ്രയത്വവും വളർച്ചയും കൈവരിച്ച് ലോകത്തിന്റെ നെറുകയിലെത്താനുള്ള പ്രതിജ്ഞ പുതുക്കൽ, നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും ഒരുമയും ഉയർത്തിപ്പിടിക്കുന്ന പരിപാടികൾ …എല്ലാമായിസ്കൂളുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വിപുലമായ ദേശഭക്തി പരിപാടികളോടെയാണ് നാട് ഈ ദിനത്തെ വരവേൽക്കുന്നത്. എല്ലാവർക്കും ജനശ്ശബ്ദം ന്യൂസിൻ്റെ സ്വാതന്ത്ര്യദിനാശംസകൾ.
#IndependenceDay #80thIndependenceDay #India #IndependenceDay2026 #ProudIndian #JaiHind #Freedom #IndianIndependence #VandeMataram #IndianReels #DeshBhakti #TrendingReels
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







