Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മൊബൈൽ നിരക്കുകൾ വീണ്ടും ഉയരും: ജനപ്രിയ ബജറ്റ് പ്ലാനുകൾ പിൻവലിച്ച് എയർടെൽ; ജിയോയും വിഐയും പിന്തുടർന്നേക്കും!

രാജ്യത്തെ മൊബൈൽ ഉപഭോക്താക്കളുടെ മാസച്ചെലവ് വീണ്ടും വർധിച്ചേക്കുമെന്ന് സൂചന. ജനപ്രിയമായ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ പ്രമുഖ ടെലികോം സേവനദാതാക്കളായ എയർടെൽ നിർത്തലാക്കി. വരും ദിവസങ്ങളിൽ റിലയൻസ് ജിയോ, വോഡഫോൺ, വി.ഐ കമ്പനികളും നിരക്ക് വർധന നടപ്പിലാക്കുമെന്നാണ് സൂചന. 299, 319, 579, 619, 649 രൂപയുടെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ നിർത്തലാക്കിയത്. ഈ പ്ലാനുകൾ പിൻവലിച്ചതോടെ ഉപഭോക്താക്കൾ തൊട്ടടുത്ത ഉയർന്ന പ്ലാനുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകും. ഫലത്തിൽ, നിലവിലുണ്ടായിരുന്നതിനേക്കാൾ 5ÂശതമാനംÂമുതൽ 16ÂശതമാനംÂവരെÂഅധികതുക ഉപഭോക്താക്കൾ റീച്ചാർജിനായി ചെലവഴിക്കേണ്ടിവരും. പ്രതിദിനം 1.5 GB ഡേറ്റ നൽകിയിരുന്ന 299 രൂപയുടെ പ്ലാൻ റദ്ദാക്കിയതോടെ ലഭ്യമായ അടുത്ത പ്ലാൻ 349 രൂപയുടേതാണ് .അതായത്, 16% ഉയർന്ന തുക നൽകേണ്ടിവരുന്നു.Â

5ജി നെറ്റ്‌വർക്ക് വിന്യാസത്തിനായി നടപ്പിലാക്കിയ വൻ നിക്ഷേപം തിരിച്ചുപിടിക്കാൻ ആണ് നിരക്ക് വർധന. എയർടെലിന്റെ മാതൃക പിന്തുടർന്ന് വോഡഫോണും ജിയോയും വരും ദിവസങ്ങളിൽ ബജറ്റ് പ്ലാനുകൾ പിൻവലിക്കുകയോ നിരക്കുകൾ ഉയർത്തുകയോ ചെയ്തേക്കും.2024 ജൂലൈയിലാണ് രാജ്യത്തെ ടെലികോം കമ്പനികൾ അവസാനമായി താരിഫ് വർധന നടപ്പിലാക്കിയത്. 2019-ന് ശേഷം മൂന്ന് തവണയാണ് കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തിയത്.


നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ! 👇
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #MobileTariffHike #Airtel #Jio #VodafoneIdea #TelecomNews #RechargePlan #KeralaTech #MalayalamNews #TechNewsMalayalam #AirtelRecharge #MobileRecharge #5GIndia #BudgetPlans #InstaReelsKerala

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement