Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

FACT CHECK: നേപ്പാളിനെ വീണ്ടും ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചോ? പ്രചരിക്കുന്ന വാർത്തകളുടെ സത്യമെന്ത്?

നേപ്പാളിനെ വീണ്ടും ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ വിവരങ്ങൾ പുറത്ത്. പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണം പൂർണ്ണമായുംതെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വസ്തുതാപരിശോധനയിൽ വ്യക്തമായി. മതസൗഹാർദ്ദ അന്തരീക്ഷത്തെ ബാധിക്കുന്ന രീതിയിലാണ് ഈ പ്രചാരണങ്ങൾ. വൈറൽ വീഡിയോയിൽ നിന്ന് കീഫ്രെയ്മുകൾ എടുത്ത് റിവേഴ്സ് ഇമേജ് സർച്ച് നടത്തിയപ്പോൾ, ഈ ദൃശ്യങ്ങൾ നേപ്പാളിലെ പാർസ ജില്ലയിലുള്ള ബിർഗഞ്ചിൽ 2025 ൽ  നടന്ന പ്രതിഷേധങ്ങളുടേതാണെന്ന് കണ്ടെത്തി. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വലിയ തോതിൽ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളാണ് “നേപ്പാൾ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചു” എന്ന തെറ്റായ അടിക്കുറിപ്പോടെ ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുന്നത്.

2006-ൽ രാജഭരണം അവസാനിച്ചതിനെത്തുടർന്ന് 2007-ലാണ് നേപ്പാൾ മതേതര രാഷ്ട്രമായി മാറുന്നത്. 2015-ൽ നിലവിൽ വന്ന ഭരണഘടന പ്രകാരവും നേപ്പാൾ ഒരു ‘മതേതരജനാധിപത്യÂറിപ്പബ്ലിക്‘ ആണ്. വ്യാജ വാർത്തകളിലും വീഡിയോകളിലും പൊതുജനങ്ങൾ വഞ്ചിക്കപ്പെടരുതെന്നും, ഔദ്യോഗിക സ്ഥിരീകരണമുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

Advertisement

ഈ വാർത്ത വിശദമായി അറിയാൻ  വീഡിയോ കാണുക 👇

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#FactCheck #FakeNewsAlert #NepalFactCheck #FactCheckMalayalam #TruthRevealed #ViralNewsTruth #StopFakeNews #MalayalamReels #CurrentAffairs #janashabdamnews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement