മിന്നുന്ന വേഗതയുമായി നിരത്തിലിറങ്ങിയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ മഴക്കാലത്ത് റോഡിൽ പണിമുടക്കുന്നു. വെള്ളത്തിൽ ബസിലെ സെൻസറുകൾ തകരാറിലാകുന്നതാണ് കാരണം. റോഡിൽ 40 സെന്റീമീറ്റർ ഉയരത്തിൽ വെള്ളക്കെട്ട് ഉണ്ടെങ്കിൽ സ്വിഫ്റ്റ് ബസുകൾ സ്വയം ഹൈഡ്രോലോക്കായി പോകും. കേരളത്തിന്റെ പ്രളയസാഹചര്യം മുന്നിൽ കാണാതെ ഇറക്കിയ ഏകദേശം 600 സ്വിഫ്റ്റ് ബസുകളാണ് നിലവിൽ വെള്ളത്തെ പേടിക്കുന്നത്. കഴിഞ്ഞ ദിവസം കോഴഞ്ചേരിക്കടുത്ത് വെള്ളത്തിലൂടെ ഓടിച്ച ബസ് ഹൈഡ്രോലോക്കായി റോഡിൽ കിടന്നു. എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ നാലു ദിവസമായി വെള്ളക്കെട്ട് തുടരുന്നതിനാൽ സെൻസർ ഘടിപ്പിച്ച ബസുകൾ ആലപ്പുഴ റൂട്ടിലൂടെ വഴിതിരിച്ചുവിട്ടിരുന്നു.മഴവെള്ളം സെൻസറുകളിലേക്ക് പ്രവേശിക്കുമ്പോൾ കൺട്രോൾ യൂണിറ്റും എഞ്ചിനും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഓഫ് ആകും. തകരാറിലാകുന്ന സെൻസറുകളും അനുബന്ധ ഉപകരണങ്ങളും മാറ്റിവെക്കാൻ മാത്രം അഞ്ച് ലക്ഷം രൂപയാണ് ചെലവ്.
translation:
A small puddle on our road is enough for KSRTC Swift buses’ sensors to stop working! If a vehicle comes to a standstill in the middle of the road, replacing a faulty sensor alone costs five lakh rupees! Advanced technology is all well and good, but Swift will have to work a lot harder to survive the waterlogging in our towns.
#KSRTCSwift #KeralaRains #KSRTC #PathanamthittaNews #SwiftBus #KeralaRoads #TrendingNews #MalayalamReels
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








