തിരുവല്ല-ചെങ്ങന്നൂർ റൂട്ടിൽ എം.സി. റോഡിൽ തിരുമൂലപുരത്ത് വെള്ളക്കെട്ടിലൂടെ കടന്നുപോയ വാഹനങ്ങളിൽ നിന്ന് ഇളകിപ്പോയ നമ്പർ പ്ലേറ്റുകൾ റോഡരികിൽ നിരത്തിവെച്ചു. പ്രദേശത്തെ സ്കൈലൈൻ അപ്പാർട്ട്മെന്റിനു മുൻവശത്താണ് വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ നാട്ടുകാർ ശേഖരിച്ച് വെച്ചത്. എം. നാട്ടുകാർ കണ്ടെടുത്ത നമ്പർ പ്ലേറ്റുകളിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വാഹനങ്ങളും കൂടാതെ തമിഴ്നാട്, കർണാടകം തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നമ്പർ പ്ലേറ്റുകളും ഉണ്ട്. റോഡിൽ വെള്ളം കയറിയ ഇവിടെ വാഹനങ്ങൾ ഓഫ് ആയിപ്പോകാതിരിക്കാൻ ഡ്രൈവർമാർ ആക്സിലറേറ്റർ കൂടുതൽ കൊടുത്ത് വേഗത്തിൽ മുന്നോട്ട് ഓടിച്ചപ്പോൾ വെള്ളത്തിന്റെ ശക്തമായ തള്ളലിൽ നമ്പർ പ്ലേറ്റുകൾ ഇളകിപ്പോകുകയായിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ പ്രദേശത്ത് ചിതറിക്കിടന്ന നമ്പർ പ്ലേറ്റുകൾ നാട്ടുകാർ ശേഖരിച്ച് സുരക്ഷിതമായി ഇവിടെ വെക്കുകയായിരുന്നു.

If you lost your vehicle’s number plate in Thiruvalla—especially due to recent waterlogging or floods around areas like the MC Road in Thirumoolapuram where locals have collected and lined up stray plates—you should check local roadside recovery spots first, file a police complaint if it is completely missing, and apply for a replacement via the Parivahan Sewa portal or local RTO.Â
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Thiruvalla #MCroad #Thirumoolapuram #KeralaRains #TrafficUpdates #KeralaNews #VehicleNumberPlate #Pathanamthitta #Kottayam #Alappuzha #ViralNewsKerala






