മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്നാണ് തങ്ങളുടെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മുന്നണികളുടെയും പരിപാടികളിൽ എക്കാലത്തും ഗാനത്തിന്റെ ആദ്യഭാഗം മാത്രമാണ് ആലപിച്ചിട്ടുള്ളതെന്നും, അതേ നയം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇതുവരെ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടില്ലെന്നും നിയമസഭയിൽ പോലും ഗാനം മുഴുവനായി ആലപിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു. സർക്കുലറുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം തുടർകാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഓഗസ്റ്റ് ഒമ്പത് മുതൽ 17 വരെയുള്ള വിവിധ പരിപാടികളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നാണ് ചീഫ് സെക്രട്ടറിയുടെ പുതിയ നിർദേശം. രാജ്ഭവന്റെ നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കിയതെന്ന വിശദീകരണങ്ങൾ പുറത്തുവരുമ്പോൾ, വിഷയത്തിൽ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







