നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോക്രച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിയുടെ വീഡിയോകളെ വിമർശിച്ച ദിപ്കെ, “പ്രധാനമന്ത്രിÂപദവിÂഒഴിഞ്ഞ്ÂമോദിÂഒരുÂസോഷ്യൽÂമീഡിയÂഇൻഫ്ലുവൻസറാകാൻതയ്യാറാകണം,ÂആÂപണിÂഅദ്ദേഹംÂനന്നായിÂചെയ്യുന്നുണ്ട്“ എന്ന് തുറന്നടിച്ചു. രാജ്യം ഭരിക്കാൻ ശേഷിയുള്ള മറ്റാർക്കെങ്കിലും പ്രധാനമന്ത്രി പദം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാർത്ഥികളുടെ അമർഷം വിദ്യാഭ്യാസ മന്ത്രിയോട് മാത്രമല്ല, സർക്കാരിനോടാണ്. വിദ്യാർത്ഥികളെ വിവിധ സംസ്ഥാന സർക്കാരുകൾ വേട്ടയാടുന്നത് തുടർന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സർക്കാർ കനത്ത തിരിച്ചടി നേരിടും.ഡൽഹി ജന്തർ മന്ദറിലെ സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെ കർശന നടപടി, കേസുകൾക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ എന്നിവ ഉടൻ ഉണ്ടാകണം.സി.ജെ.പി സമരത്തെ വിമർശിച്ച ബി.ജെ.പി എം.പി കങ്കണ റണാവത്തിനെ “പാർട്ട് ടൈം രാഷ്ട്രീയക്കാരി” എന്ന് പരിഹസിച്ച അദ്ദേഹം, ഗൗരവമുള്ള രാഷ്ട്രീയക്കാരുടെ പ്രസ്താവനകൾക്ക് മാത്രമേ മറുപടി നൽകൂ എന്നും വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#NEETPaperLeak #NEETProtest #AbhijeetDipke #PMModi #IndiaNews #MalayalamNews #TrendingNews #EducationNews #StudentProtest #LatestNews






