Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സഞ്ജു സാംസണെ ചുറ്റി പുകയുന്നു: വാർത്തകളിൽ നിറഞ്ഞ് മലയാളി താരം!

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ വീണ്ടും വാർത്തകളിൽ നിറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, താൻ ഇന്ത്യൻ ടീമിലെ ‘എലിപ്പന്തയത്തിൽ’ പങ്കാളിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു തുറന്നടിച്ചിരുന്നു. സഹകളിക്കാരോട് മത്സരത്തിനില്ലെന്നും അനാവശ്യ സമ്മർദ്ദങ്ങളില്ലാതെ സ്വന്തം ശൈലിയിൽ കളി ആസ്വദിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ടീം മാനേജ്‌മെന്റിനോടുള്ള എതിർപ്പായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചതോടെയാണ് വിവാദം കൊഴുത്തത്. കളിയിലെ അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ മാത്രമാണ് അങ്ങനെ പറഞ്ഞതെന്നും, എതിർ ടീമിനെ തോൽപ്പിക്കാനാണ് താൻ ശ്രദ്ധിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി. ഇതിനുപുറമേ, സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ് നടത്തിയ ആരോപണങ്ങളും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എം.എസ്. ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന് തന്റെ മകന്റെ കരിയറിലെ 10 വിലപ്പെട്ട വർഷങ്ങൾ നശിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇത് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ പോരുകൾക്ക് വഴിവെച്ചു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#SanjuSamson #TeamIndia #CricketMalayalam #BCCI #IndianCricket #SanjuSamsonNews #CricketUpdates #ReelsKerala #MalayalamCricket #TrendingKerala

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement