Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പ്രണയിക്കാൻ ഡേറ്റിംഗ് ആപ്പ് വേണോ? സൂപ്പർമാർക്കറ്റിൽ പോയാൽ പോരെ!

ഡേറ്റിംഗ് ആപ്പുകളിൽ കിടന്ന് ‘സ്വൈപ്പ്’ ചെയ്ത് വിരൽ വേദനിച്ചവർക്ക് ദാ ഒരു കിടിലൻ വഴി! ഫിൻലൻഡിൽ ആണ് ഇതിന് തുടക്കം. പ്രൊഫൈലുകൾക്ക് പിന്നാലെ നടന്ന് സമയം കളയാതെ, ഗ്രോസറി ഷോപ്പിംഗിനിടയിൽ പ്രണയം കണ്ടെത്താൻ ഒരു പുതിയ ട്രെൻഡ് വന്നിരിക്കുകയാണ് —പേര്… ‘സിങ്ക് കൂരി‘ (Sinkkukori)!

സംഗതി ഇതാണ്, ഫിൻലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ ചെന്നാൽ സാധാരണ കാണുന്ന ബാസ്‌ക്കറ്റ്കൾക്ക് പുറമെ, പ്രത്യേക പിങ്ക് കൊട്ടകളും കാണാം. സംഗതി വേറൊന്നുമല്ല, ‘സിങ്ക്’ എന്നാൽ സിംഗിൾ, ‘കൂരി’ എന്നാൽ കൊട്ട! കടയിൽ കയറുമ്പോൾ ഒരു പിങ്ക് കൊട്ടയുമെടുത്ത് നടക്കുകയാണെങ്കിൽ അതിനർത്ഥം “ഞാൻ സിംഗിളാണ്, വന്ന് സംസാരിച്ചോളൂ!” എന്ന് പറയുന്നതിന് തുല്യമാണ്! എന്നാൽ അതിന് ചില നിയമങ്ങളുണ്ട്: പിങ്ക് കൊട്ട കൈയിലുള്ള ഒരാൾക്ക്, സമാനമായി പിങ്ക് കൊട്ടയേന്തിയ മറ്റൊരാളോട് മാത്രമേ പോയി സംസാരിക്കാൻ അനുവാദമുള്ളൂ! സാധാരണ ഗ്രേ കൊട്ടയുമെടുത്ത് തക്കാളിയും ഉരുളക്കിഴങ്ങും വാങ്ങുന്നവരെ പോയി ശല്യം ചെയ്താൽ പണി പാളും! 
ഗ്രോസറി ഷോപ്പിംഗിനിടയിൽ പ്രണയം കണ്ടെത്താൻ ഫിൻലൻഡുകാർ കണ്ടെത്തിയ ഈ വഴി സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ്! 🌸💖

Advertisement

#FinlandDating #PinkBasketTrend #Sinkkukori #DatingTrends #ViralNewsMalayalam #DatingAppsVsReality #MalayalamReels #TrendingMalayalam #SupermarketDating #SinglesTrend

കൂടുതൽ അറിയാൻ വീഡിയോ കാണുക !

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement