ബന്ധുക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ആരുമില്ലാതെ കടത്തിണ്ണയിൽ കഴിയേണ്ടിവന്ന 62-കാരന് പന്തളം ജനമൈത്രി പോലീസിന്റെയും കിടങ്ങന്നൂർ കരുണാലയം അമ്മവീടിന്റെയും ഇടപെടലിലൂടെ ലഭിച്ചത് പുതുജീവൻ.കുളനട ഗ്രാമപഞ്ചായത്ത് മാന്തുക മേലേതിൽ ഗോപകുമാറാണ് കഴിഞ്ഞ 20 ദിവസമായി ഭക്ഷണവും മരുന്നും ആശ്രയവുമില്ലാതെ കുളനട മാർക്കറ്റിലെ പെട്ടി ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള തണുത്ത കടത്തിണ്ണയിൽ കഴിയുകയായിരുന്നു. ഇടതുകാലിലുണ്ടായ വലിയ മുറിവ് പഴുത്ത് പുഴുവരിച്ച നിലയിലായിട്ടും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായിരുന്നില്ല.ഇദ്ദേഹത്തിന്റെ ദയനീയ അവസ്ഥ ശ്രദ്ധയിൽപ്പെട്ട വാർഡംഗമാണ് വിവരം പന്തളം ജനമൈത്രി പോലീസിനെ അറിയിക്കുന്നത്. പന്തളം എസ്.എച്ച്.ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ബന്ധുക്കളെ കണ്ടെത്തി സംരക്ഷണച്ചുമതല ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഏറ്റെടുക്കാൻ അവർ തയ്യാറായില്ല.തുടർന്ന് പോലീസ് കിടങ്ങന്നൂരിലെ ‘കരുണാലയം ചാരിറ്റബിൾ ട്രസ്റ്റു’മായി ബന്ധപ്പെടുകയായിരുന്നു. കരുണാലയം ഭാരവാഹികളായ അബ്ദുൽ അസീസും ധന്യയും ചേര്‍ന്ന് ഇദ്ദേഹത്തിന്റെ ചികിത്സയും തുടർന്നുള്ള മുഴുവൻ സംരക്ഷണച്ചുമതലയും ഏറ്റെടുത്തു. വേദനയുടെ ദിനങ്ങൾക്കൊടുവിൽ ഗോപകുമാറിന് ഇനി സുരക്ഷിതമായ അഭയം. സ്നേഹം നിറഞ്ഞ ഈ മനസ്സിന് ബിഗ് സല്യൂട്ട്! 🫡❤️
#Humanity #KeralaPolice #JanamaithriPolice #Pathanamthitta #Panthalam #Kulanada #GoodSamaritan #Inspiration #KeralaNews #ReelsMalayalam #HumanityFirst #CompassionateKerala #SocialService
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







