കോഴിക്കോട് നടക്കാവിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. യു.എ.ഇ റാസൽഖൈമ സ്വദേശിനി സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കിയാണ് മരിച്ചത്. കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലെ മുറിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ വിവരമറിയിച്ചതനുസരിച്ച് നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.സ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു.മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നും പോലീസ് അറിയിച്ചു.
യുവതി കുടുംബസമേതം വിനോദസഞ്ചാരത്തിനായാണ് കേരളത്തിൽ എത്തിയത് എന്നാണ് പ്രാഥമിക വിവരം. എംബസി മുഖേന ഇവരുടെ ബന്ധുക്കളെ വിവരമറിയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് നടക്കാവിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നടക്കാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
#KozhikodeNews #KeralaNews #Nadakkavu #Janashabdam news #BreakingNewsMalayalam #KeralaPolice #Kozhikode #LatestNews #NewsUpdate #MalayalamNews #Kerala
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






