Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ജവാൻ ‘സ്കോച്ചായ’ കഥ! 🥃കിടപ്പുമുറിയിലെ സ്കോച്ച് ഫാക്ടറി പൊക്കി എക്സൈസ്!

കയ്യിലുള്ളത് വെറും ‘ജവാൻ‘ റമ്മാണെങ്കിലും ചെറിയൊരു ‘മാജിക്’ കാണിച്ചാൽ സംഭവം വിദേശ സ്കോച്ചാകും! തിരുവനന്തപുരത്ത് നടന്ന ഈ വെറൈറ്റി തട്ടിപ്പ് കേട്ട് എക്സൈസുകാർ പോലും മൂക്കത്ത് വിരൽ വെച്ചുപോയി. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശിയായ 55 കാരൻ ഹാഷിം സുൽഫിക്കർ എന്ന ‘ബുദ്ധിമാനാ’ണ് ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ. ബവ്കോയിൽ നിന്ന് വിലകുറഞ്ഞ ജവാൻ റം വാങ്ങി അതിൽ എസൻസും സ്വന്തം ‘രഹസ്യ കൂട്ടുകളും’ ചേർത്ത് മിക്സ് ചെയ്യുക എന്നതായിരുന്നു കക്ഷിയുടെ മെയിൻ പരിപാടി! അതിനുശേഷം ഒറിജിനലിനെപ്പോലും വെല്ലുന്ന തരത്തിൽ ‘ബ്ലാക്ക് ലേബൽ‘, ‘ഷിവാസ് റീഗൽ‘ തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ ലേബലൊട്ടിച്ച് ലക്ഷ്വറി സ്കോച്ചാക്കി മാറ്റി മദ്യപാനികളെ പറ്റിച്ചുപോന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ സ്‌പെഷൽ സ്‌ക്വാഡ് വീടു വളഞ്ഞപ്പോഴാണ് വിരുതൻ പിടിയിലാകുന്നത്. കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ 14 ലീറ്റർ വ്യാജ സ്കോച്ചും ബവ്കോയിൽ നിന്ന് വാങ്ങിയ ആറര ലീറ്റർ ജവാനും എക്സൈസ് കണ്ടെടുത്തു.🥃🚨

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

⁠#KeralaNews⁠ ⁠#Trivandrum⁠ ⁠#ExciseCrime⁠ ⁠#KeralaExcise⁠ ⁠#FakeLiquor⁠ ⁠#ManoramaOnline⁠ ⁠#MalayalamNews⁠ ⁠#ReelsKerala⁠ ⁠#TrendingKerala

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement