Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കോന്നിയിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

കോന്നി ആനക്കൂട്ടിൽ (ആന പരിപാലന കേന്ദ്രം) ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. ‘മീന’ എന്ന ആനയുടെ പാപ്പാനായ ചേരിമുക്ക് പുളിക്ക നിവാസിൽ മോഹനൻ നായർ(65)ആണ് മരിച്ചത്.മീന’ എന്ന ആനയുടെ സ്ഥിരം പാപ്പാനാണ് മോഹനൻ നായർ. എന്നാൽ അദ്ദേഹത്തെ ആക്രമിച്ചത് ‘പ്രിയദർശിനി’ എന്ന ആനയാണ്. പ്രിയദർശിനിയുടെ സ്വന്തം പാപ്പാൻ ആ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനെത്തുടർന്ന്, തുമ്പിക്കൈയിലെ പരിക്കിന് മരുന്നുവെച്ചു കെട്ടാൻ സഹായിക്കാനെത്തിയപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

ആനയുടെ ചവിട്ടും കുത്തും ഏറ്റ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തു വ ച്ചുതന്നെ മരിച്ചു. മൃതദേഹം തുടർനടപടികൾക്കായി കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: രമാദേവി. മക്കൾ: രശ്മി എം നായർ, രഞ്ജിനി എം നായർ. മരുമക്കൾ: ജയകുമാർ, സതീഷ് കുമാർ.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement