കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ റാന്നി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ വലിയ പ്രളയസമാന സാഹചര്യം. പമ്പാ നദിയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. റാന്നി ടൗണിലും കോന്നിയിലും മല വെള്ളം കയറി.പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് തൂമ്പാക്കുളത്തും, കോന്നി അരുവാപുലം നെല്ലിക്കാപാറയിലും വയ്യാറ്റുപുഴയിലും കഴിഞ്ഞ രാത്രിയും പുലർച്ചെയുമായി ഉരുൾ പൊട്ടി. തൂമ്പാക്കുളം ജങ്ഷനിൽ കനത്ത ഒഴുക്കിൽ മരങ്ങളും ചെളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. സീതത്തോട് അടക്കമുള്ള മേഖലകളിൽ വീടുകളിൽ വെള്ളം കയറികൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയ്ക്ക് പുറമെ ഇടുക്കി കുടയത്തൂർ ,അടൂർമല എന്നിവിടങ്ങളിലും ഉരുൾപൊട്ടി. മുണ്ടക്കയം, കൂട്ടിക്കൽ, മൂന്നിലവ് മേഖലകളിലും ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നദികളുടെ തീരത്തുള്ളവരും മലയോര മേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വള്ള സദ്യ വഴിപാടുകൾക്കായി പമ്പാനദിയിലുള്ള ആറൻമുള പള്ളിയോടങ്ങൾ സുരക്ഷിതമാക്കണമെന്ന് പള്ളിയോട സേവാ സംഘവും ആവശ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#KeralaRains #Pathanamthitta #Ranni #LandslipAlert #KeralaWeather #FloodAlert #BreakNewsMalayalam #StaySafe







