Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഉറ്റവരെനഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ഇനിയുമെത്ര കാത്തിരിക്കണം? വയനാട് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം ശക്തം!

ചൂരൽമലയും മുണ്ടക്കൈയും പ്രകൃതിയുടെ കോപത്തിൽ ഒലിച്ചുപോയിട്ട് 2 വർഷം തികയുന്നു. 💔 ഉറ്റവരെയും ഉടയോരെയും നഷ്ടപ്പെട്ട 149 കുടുംബങ്ങൾ ഇപ്പോഴും സ്വന്തമായൊരു സുരക്ഷിത ഭവനത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ്.
LDF സർക്കാരിന്റെ കാലത്ത് വേഗത്തിൽ മുന്നേറിയ ടൗൺഷിപ്പ് നിർമ്മാണം പുതിയ ഭരണത്തിന് കീഴിൽ കടുത്ത മന്ദഗതിയിലായതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. അനാവശ്യ ഉദ്യോഗസ്ഥ സ്ഥലംമാറ്റങ്ങളും ഏകോപനമില്ലായ്മയുമാണ് ഇതിന് കാരണമെന്നും, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഈ കുടുംബങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വീടുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദുരന്തബാധിതരെ ചേർത്തണയ്ക്കാൻ ആരംഭിച്ച ടൗൺഷിപ്പ് പദ്ധതിയിൽ, മുൻ സർക്കാരിന്റെ കാലത്ത് 308 വീടുകളുടെ നിർമ്മാണം പൂർത്തിയാവുകയും 178 കുടുംബങ്ങൾക്ക് പുതിയ വീടുകളുടെ താക്കോൽ കൈമാറുകയും ചെയ്തിരുന്നു.എന്നാൽ പുതിയ സർക്കാർ അധികാരമേറ്റെടുത്ത് 70 ദിവസങ്ങൾ പിന്നിട്ടിട്ടും വെറും 9 വീടുകളുടെ മേൽക്കൂര പണി മാത്രമാണ് നടന്നത്. ദുരന്തം ബാധിച്ച അവസാന കുടുംബത്തിനും തലചായ്ക്കാൻ സുരക്ഷിതമായ ഒരു വീട് ലഭിക്കുന്നതുവരെ ഈ സമരം അവസാനിക്കില്ല. രാഷ്ട്രീയവും ഭരണപരമായ ചുവപ്പുനാടകളും മാറ്റിവെച്ച്, യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കി ഈ പാവപ്പെട്ട മനുഷ്യർക്ക് നീതി ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക :
6235689163, 6235689039

#WayanadLandslide #WayanadRehabilitation #Chooralmala #Mundakkai #WayanadNews #KeralaNews #PinarayiVijayan #KeralaPolitics #JusticeForWayanad #KeralaReels #WayanadDiaries

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement