Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അനസ്തേഷ്യ മെഷീൻ തകരാറിൽ; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി, ഗർഭിണികൾ ദുരിതത്തിൽ!

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ മെഷീൻ തകരാറിലായതിനെ തുടർന്ന് സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ മുടങ്ങി. ഇതോടെ ഒട്ടേറെ പേരെ മറ്റ് ആശുപത്രികളിലേക്ക് അടിയന്തരമായി മാറ്റേണ്ടിവന്നു. തിങ്കളാഴ്ചയാണ് ആശുപത്രിയിലെ അനസ്തേഷ്യ മെഷീൻ പ്രവർത്തനരഹിതമായത്. എന്നാൽ ആശുപത്രി അധികൃതർ ഈ വിവരം യഥാസമയം രോഗികളെയോ ബന്ധുക്കളെയോ അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ചൊവ്വാഴ്ച രാത്രിയായിട്ടും തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ ചില രോഗികളോട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറാൻ നിർദ്ദേശിക്കുകയായിരുന്നു. പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന നാലുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രതിസന്ധി ഒഴിവാക്കാൻ കോന്നി മെഡിക്കൽ കോളേജിൽനിന്ന് ഉപയോഗിക്കാതെയിരുന്ന പുതിയ ഉപകരണം എത്തിച്ച് സിസേറിയൻ നടത്താൻ ശ്രമിച്ചെങ്കിലും അതും പ്രവർത്തനക്ഷമമായിരുന്നില്ല. സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, ‘ഷെറക്സ്’ കമ്പനിയുടേതാണ് തകരാറിലായ മെഷീനെന്നും കമ്പനിയെ വിവരം അറിയിച്ചതിനെ തുടർന്ന് ടെക്നീഷ്യൻ എത്തി പരിശോധന നടത്തിയതായും ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. തകരാറുകൾ പരിഹരിച്ചുവരികയാണെന്നും ഉടൻതന്നെ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ കഴിയുമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

#JanaShabdamnews#Kozhencherry #Pathanamthitta #KeralaNews #HospitalNews #HealthCareCrisis #DistrictHospital #MalayalamNews #BreakingNewsKerala #MedicalEmergency

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement